ഒരുപാട് നാളായ് (ഋഷിവംശം II )
This page was generated on April 28, 2024, 2:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംസഞ്ജീവ് ബാബു
ഗാനരചനരാജീവ് അഞ്ചല്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 13 2020 00:39:24.

ഒരുപാടു നാളായ് അടഞ്ഞു കിടന്നൊരു
മുറിയായിരുന്നു ഞാന്‍ എന്നുമെന്നും
ഇരുളിന്റെ മാറാല കെട്ടിയ ചുവരുകള്‍
അറിവിന്റെ അതിരുകള്‍ ആയിരുന്നു
(ഒരുപാടു നാളായ്)

അകതാരില്‍ ഒരു തരി വെട്ടം ചുരത്തുന്ന
തിരിനാളം ആരും കൊളുത്തിയില്ല(അകതാരില്‍)
ചില്ലിട്ട ചിത്രത്തിനുള്ളിലെ ദൈവങ്ങള്‍
ഒന്നും പ്രകാശം പരത്തിയില്ല(ചില്ലിട്ട)
(ഒരുപാടു നാളായ്)

ഒരുനാളിലെന്റെയീ മുറിവാതിലില്‍ മുട്ടി
ഒരു നാമമന്ത്രം കടന്നു വന്നു
ഒരു നാമമന്ത്രം കടന്നു വന്നു
കരുണാമയ ഗുരുനാമ മന്ത്രമായി
അറിവിന്റെ നിറവായി മുറിയാകെ ഒരുനവ
പ്രഭയായി ഗുരുവിന്റെ കൃപ നിറഞ്ഞു(അറിവിന്റെ)
(ഒരുപാടു നാളായ്)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts