ചന്ദ്രികാഞ്ചിത [പു] (ഋഷിവംശം )
This page was generated on May 2, 2024, 9:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഅമ്പാടി കൃഷ്ണ പിള്ള
ഗായകര്‍ഡോ സാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:11.

നി രി സാ..രീ സാ..നി രി സാ .രീ സാ..
രിമപസനീ രീസാ,സനിരിസനീ രീ സാ.
ചന്ദ്രികാഞ്ചിതരാവുകള്‍
വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ
സുന്ദരം വ്രജഭൂമി കണ്ണനു
ജന്മഗേഹമൊരുക്കവേ
പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍
വരിച്ചു കണ്ണനെയാദ്യമേ(പൂര്‍ണ്ണനാം)
(ചന്ദ്രികാഞ്ചിത)

തരളയൗവനമെങ്ങളെ മദലോലരാക്കീലാ
ചടുല ഭാഷണമെങ്ങളെ ചപലരാക്കീലാ(തരള)
സഫലജന്മമിതെന്നു മോദമിയന്നു വാഴുമ്പോള്‍
സകലനാഥനെ ലോകമേതും അറിഞ്ഞതില്ലല്ലോ
(ചന്ദ്രികാഞ്ചിത)

ആ...ആ..
കവികള്‍ കാമുകനെന്നുചൊല്ലി കവിത പാടുമ്പോള്‍
കരയുമാത്മവിഷാദമാരും അറിഞ്ഞതില്ലല്ലോ(കവികള്‍)
സമയമേറി മറിഞ്ഞവന്‍ തിരമാലകള്‍ക്കുള്ളില്‍
മഹിതവേണു നിനാദമാധുരി ആരു കേട്ടീടാന്‍
(ചന്ദ്രികാഞ്ചിത)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts