വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | വിജു രാമചന്ദ്രന്‍ |
ഗായകര്‍ | ഭവ്യശ്രീ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:07.
കളിച്ചു ചിരിച്ചുവരും കാതോരം പറന്നു പറന്നു വരും കണ്ണോരം കളിച്ചു ചിരിച്ചുവരും കാതോരം പറന്നു പറന്നു വരും കണ്ണോരം മുളങ്കാട്ടില്‍ മൂളിപ്പാറും വണ്ടേ... കനവുകളിൽ പൂത്ത പാരിജാതം മലനിരയില്‍ വാരിയിട്ടതാരു് നുണപറയും കാറ്റോ..നീയാരിനി ചൊല്ല് കളിച്ചു ചിരിച്ചുവരും കാതോരം പറന്നു പറന്നു വരും കണ്ണോരം ഹിമമണിമഴ വീണ രാത്രിയില്‍ ഇതളറകളില്‍ കാത്ത തേന്‍കണം പറയാതെ നീ എടുത്തോ....(ഹിമമണിമഴ...) രാവോരമായ് നീ വന്നതും ഒരു ചോരനായ് നീ മാഞ്ഞതും ചെറുചിരികളില്‍ കുറുകിയ പ്രാവിന്‍ കടമിഴികളില്‍ മുറുകിയ മൌനം കണ്ടിട്ടും കാണാതെ മിണ്ടാതെ പോകയോ..... ചൊല്ലുചൊല്ലു നീ...ചൊല്ലുചൊല്ലു നീ... ചൊല്ലുചൊല്ലു നീ... കളിച്ചു ചിരിച്ചുവരും കാതോരം പറന്നു പറന്നു വരും കണ്ണോരം കളിച്ചു ചിരിച്ചുവരും കാതോരം പറന്നു പറന്നു വരും കണ്ണോരം കസവിഴകളില്‍ നെയ്ത സന്ധ്യയില്‍ കുളിരലകളില്‍ വീണ കുങ്കുമം പറയാതെ നീയെടുത്തോ...(കസവിഴകളില്‍..) മഴമേഘമായ് നീ പെയ്തതും മലർക്കൂമ്പുപോൽ ഞാന്‍ നിന്നതും തളിരിലകളിലിളകിയ മോഹം കരളിണകളില്‍ നുരയിടും രാഗം ഇന്നെന്തേ മണ്‍വീണ പാടാതെ പോകയോ... ചൊല്ലുചൊല്ലു നീ...ചൊല്ലുചൊല്ലു നീ... ചൊല്ലുചൊല്ലു നീ... (കളിച്ചു ചിരിച്ചുവരും....) |