മണ്ണും പൊന്നായ് (ബോംബേ മിഠായി )
This page was generated on April 27, 2024, 7:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിധു പ്രതാപ് ,രവിശങ്കർ ,മിധു വിന്‍സെന്റ്‌ ,ഗീത ജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനു മോഹൻ ,Harisree Asokan ,Suraaj Venjaaranmoodu ,ഭീമൻ രഘു ,ജഗതി ശ്രീകുമാര്‍ ,കോട്ടയം നസീർ ,കലാരഞ്ജിനി ,ജഗദീഷ് ,മാമുക്കോയ ,ഇന്ദ്രൻസ് ,കൊച്ചുപ്രേമൻ ,നാരായണൻ‌കുട്ടി ,ഡിംപിൾ കപാഡിയ ,Amarsingh ,ജനാർദ്ദനൻ ,മച്ചാൻ‌ വർഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:04.

മണ്ണും പൊന്നായ് മാറ്റാന്‍ വരമുണ്ടോ?
വഴിയുണ്ടോ?തരമുണ്ടോ?വിധിയുണ്ടോ?
എന്നും കുന്നും വാഴാന്‍ വരമുണ്ടോ ?
വഴിയുണ്ടോ? തരമുണ്ടോ?വിധിയുണ്ടോ?
മണ്ണും പൊന്നായ് മാറ്റാന്‍
എന്നും കുന്നും വാഴാന്‍
വിണ്ണില്‍ പാറിപ്പൊങ്ങാന്‍ പ്രിയരേ....
വിണ്ണില്‍ പാറിപ്പൊങ്ങാന്‍ പ്രിയരേ..

മണ്ണും പൊന്നായ് മാറ്റാന്‍
എന്നും കുന്നും വാഴാന്‍
വിണ്ണില്‍ പാറിപ്പൊങ്ങാന്‍ പ്രിയരേ....
വിണ്ണില്‍ പാറിപ്പൊങ്ങാന്‍ പ്രിയരേ....

തീരാതെ കുമിയണം ചോരാതെ നിറയണം
മാളോരു കൈകൂപ്പി വാഴ്ത്തീടണം
തീരാതെ കുമിയണം ചോരാതെ നിറയണം
മാളോരു കൈകൂപ്പി വാഴ്ത്തീടണം
കൈയ്യൊന്നു നനയാതെ നെയ്മീനും പൂമീനും
കുന്നോളം കൊയ്യേണമെന്നെന്നുമേ
എല്ലൊന്നും മുറിയാതെ പല്ലെല്ലാം മുറിവോളം
പോന്നോണമുണ്ണേണം എന്നെന്നുമേ
അടിമുടി പുതുമകളണിയണം
അടിപൊളി നിനവുകളുണരണം
അടിമുടി പുതുമകളണിയണം
അടിപൊളി നിനവുകളുണരണം
കിളിമൊഴി മണികള്‍ തന്‍ മൃദുരവം
ദിനവും അസുലഭ സുഖകര രതിരസം..
കിളിമൊഴി മണികള്‍ തന്‍ മൃദുരവം
ദിനവും അസുലഭ സുഖകര രതിരസം..

ആ...ആ... ആ...ആ..... ആ...ആ...
ഇന്നീ കല്യാണപ്പെണ്ണോലും പുഞ്ചിരിയില്‍
വിണ്ണിന്‍ മന്ദാരപ്പൂവിന്റെ തേന്‍കണമോ
പൂമണമൊഴുകുകയാണോ..
പാലൊളി നിറയുകയാണോ..
പൂമണമൊഴുകുകയാണോ..
പാലൊളി നിറയുകയാണോ...
ആ...ആ......ആ...ആ......ആ...ആ....
ആ...ആ......ആ...ആ......ആ...ആ....

ചാറി വന്നതും കാറ്റില്‍ മായുമോ
കൂടി നിന്നതും പെരുമഴ ചൊരിയുമോ
ചാറി വന്നതും കാറ്റില്‍ മായുമോ
കൂടി നിന്നതും പെരുമഴ ചൊരിയുമോ
കണ്‍കെട്ടാണോ...കൈയ്യൂക്കാണോ..
ജീവിതം നേരിടാന്‍ ........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts