കൊച്ചു കുട്ടിയോളേ (ബോംബേ മിഠായി )
This page was generated on April 27, 2024, 4:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഗാനരചനമുകേഷ് ലാൽ
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 14:05:18.
 
കൊച്ചു കുട്ട്യോളേ

കൊച്ചു കുട്ട്യോളേ (2)
കൊച്ചുകുട്ട്യോള്‍ കുറ്റം ചെയ്താല്‍ കോലുമിഠായി
വല്യ കുട്ട്യോളേ (2)
വല്യ കുട്ട്യോള്‍ കുറ്റം ചെയ്താല്‍ വല്യ മിഠായി

കൂട്ടുകാരനേ (2)
കുട്ടിയല്ല നീയെനിക്കു് കൂട്ടുകാരനേ
(കൂട്ടുകരനേ)
കൂട്ടിനു ഞാനും
പാട്ടിനു നീയും
കൂട്ടുകൂടി പാട്ടു പാടാന്‍ കൂടെ വരൂല്ലേ
(കൂട്ടിനു)

(കൊച്ചുകുട്ട്യോളേ)

ചന്ദനക്കാവില്‍ തകിലടിമേളം
പീലിക്കാവടി കാണുവാനായു് പോയി വരാല്ലോ
(ചന്ദനക്കാവില്‍)
നാട്ടുകുളത്തില്‍ നീന്തിത്തുടിക്കാം
കാറ്റിനോടു് കൂട്ടുകൂടി പാറിനടക്കാം
കണ്ണിലെന്തിനാ തുള്ളിമിന്നണതു്
മിന്നണൊരു നാളെ നമ്മുടെ മുന്നലുണ്ടല്ലോ

(കൊച്ചുകുട്ട്യോളേ)

നെഞ്ചിലെന്തിനാ തീ പിടിക്കണതു്
പൊന്നു പോലൊരു നാളെ നമ്മുടെ മുന്നിലുണ്ടല്ലോ
(നെഞ്ചിലെന്തിനാ)
സുന്ദരരാജാ രാജകുമാരാ (2)
പോയകാലമിനി നമുക്കു് വേണ്ട സുന്ദരാ
നീ കൂടെ വാ
പാട്ടു് പാടി വാ
കാത്തിരിക്കണ ലോകമെല്ലാം പാട്ടു് കേള്‍ക്കുവാന്‍
(നീ കൂടെ)

(കൊച്ചുകുട്ട്യോളേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts