അഗ്നിജ്വാലയായ് (അവന്‍ )
This page was generated on April 18, 2024, 5:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍വിവേകാനന്ദൻ ,സുരേഷ് വാസുദേവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:23:53.

അവൻ അവൻ...അവൻ അവൻ
അവൻ അവൻ...അവൻ അവൻ...(2)
അഗ്നിജ്വാലയായ് അരുണകിരണമങ്ങുയരുന്നു
തീ തുപ്പിയാഞ്ഞടിക്കുന്നു വർഷാഗരങ്ങളും...
അവനെത്തി ദുന്ദുഭീ മേളമോടെ ദിഗ്വിജയിയായ്...
പോയൊക്കെയങ്ങൊളിക്കുന്നു ശത്രുവൃന്ദങ്ങളും
അകലേ....ഇര കേഴുന്നൂ...
ഇവിടേ....ഇരുളേറുന്നൂ...

ഓം സം നോ മിത്രഃ സം വരുണഃ
സം നോ ഭവദ്വര്യമഃ
സം ന ഇന്ദ്രോ ബൃഹസ്പതിഃ
സം നോ വിഷ്ണുരുരുക്രമഃ
(അഗ്നിജ്വാലയായ്....)

നേർവഴിയിൽ തെളിയും...
പോർ വിളിയും പകയും...
പേക്കിനവും നിണവും...
ചേർന്നുറയുന്നിവിടെ...
ഘന വിതുംഗമഴമേഘമായ് നയന
ജലമലിഞ്ഞു ചേർന്നുർ‌വ്വിയെ
ലവസമുദ്യയതരംഗസാഗര-
സമാനമാക്കിടുമി വേളയിൽ
ചടുലതാളമോടടർക്കളത്തി-
ലരിവൃന്ദമോടെതിരിടുമ്പൊഴും
വിജയഗാഥ വിരചിക്കുവാ-
നവനണഞ്ഞിടുന്നിതൊരു കൈയുമായ്...

ഓം സം നോ മിത്രഃ സം വരുണഃ
സം നോ ഭവദ്വര്യമഃ
സം ന ഇന്ദ്രോ ബൃഹസ്പതിഃ
സം നോ വിഷ്ണുരുരുക്രമഃ
(അഗ്നിജ്വാലയായ്....)
(അവൻ അവൻ.....)

വേപഥു തൻ നടുവിൽ
നീറിടുമീ ഹൃദയം...
നേടിടുമാ സുഖവും
പോയ്‌മറയുന്നകലേ....
അണമുറിഞ്ഞൊഴുകുമാത്മനിന്ദയില-
കന്നുപോകും അനുരാഗവും
അസിത യൗവ്വനാദ്‌ധനപരത്വ-
മിരുളരുളും ഉന്മത്തഭാവവും
വികലമാക്കിയ വികാരമൊക്കെയകലത്തു-
നീക്കിയവനിന്നിതാ...
വരികയായ് അവനുണർന്നെണീറ്റു
വിജയാർച്ചയോടെ വരവേറ്റിടാം....

ഓം സം നോ മിത്രഃ സം വരുണഃ
സം നോ ഭവദ്വര്യമഃ
സം ന ഇന്ദ്രോ ബൃഹസ്പതിഃ
സം നോ വിഷ്ണുരുരുക്രമഃ
(അഗ്നിജ്വാലയായ്....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts