വഴിയോരത്തെന്നോ (അവന്‍ )
This page was generated on April 20, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍വിവേകാനന്ദൻ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:54.
 
(സ്ത്രീ) ഓ...

വഴിയോരത്തെന്നോ ഉയിരേകിയകന്നോ
കടമെഴുതിയൊരിരവിന്‍ സംഗമം
(സ്ത്രീ) (വഴിയോരത്തെന്നോ)
(പു) കരള്‍ വിങ്ങിത്തേങ്ങും കനിവിന്നുറ തേടും
കദനത്തിന്‍ കഥയീ ജീവിതം
(സ്ത്രീ) ഗതിയറിയാതെങ്ങോ ഒഴുകും പുഴയീ മാനസം
(പു) തളിരണിയാതെന്നോ കൊഴിയും ദലമീ സൗഹൃദം
ഓ...
(പു) (വഴിയോരത്തെന്നോ)
(സ്ത്രീ) (കരള്‍ വിങ്ങിത്തേങ്ങും)

(സ്ത്രീ) കാലമേ നിന്‍ കൈകളിലേ കളിവീണയാകും മാനവന്‍
തീര്‍ത്തിടുന്നു കണ്ണീരിന്‍ നനവാര്‍ന്ന നൊമ്പര രാഗങ്ങള്‍
(പു) ലോകമേ നിന്‍ മായാജാലം പോലെയെന്റെ ഓര്‍മ്മകള്‍
പോയു് മറഞ്ഞു ഇരവും പകലും തിരിയാതുള്ളൊരു യാത്രയില്‍
(സ്ത്രീ) തേടി ഞാന്‍ നടന്നു സ്വര്‍ഗ്ഗം നീയെനിക്കു നല്‍കി ദുഃഖം
(പു) പാടിവാടി വീണീടുമ്പോള്‍ ഓടിയെത്തുമെന്നു കൊതിച്ചു
(സ്ത്രീ) പാഴു്ക്കിനാക്കള്‍ കൂട്ടിനാക്കി പോയി ദൂരേ നീ

(പു) (വഴിയോരത്തെന്നോ)
(സ്ത്രീ) (കരള്‍ വിങ്ങിത്തേങ്ങും)

(പു) ആവതില്ലീ ജീവിതയാത്രാഭാരമീ ചുമലില്‍ സദാ
പേറിടുമ്പോള്‍ ഇടറുന്നൂ പദം ഏകുമോ തുണയീ വഴി
(സ്ത്രീ) നേരിനുറവയില്‍ നിന്നുമിത്തിരി ദാഹജലമീ കൈകളില്‍
ഏകുമോ വരളുന്നു ചുണ്ടുകള്‍ വേണ്ട വേറെ വിണ്‍മുഖം
(പു) നിന്നിലെല്ലാമലിയുമ്പോഴും എന്തിനോ ഞാന്‍ ഉഴലുന്നു
(സ്ത്രീ) പിന്നെയെല്ലാമകലുമ്പോഴും ഒന്നുമില്ലാതലയുന്നു
(പു) കണ്ണുനീര്‍ തുടയ്ക്കാനിനിയും വരുമോ പുലരികള്‍

(സ്ത്രീ) (വഴിയോരത്തെന്നോ)
(പു) (കരള്‍ വിങ്ങിത്തേങ്ങും)
(സ്ത്രീ) ഗതിയറിയാതെങ്ങോ ഒഴുകും പുഴയീ മാനസം
(പു) തളിരണിയാതെന്നോ കൊഴിയും ദലമീ സൗഹൃദം
ഓ...
(പു) (വഴിയോരത്തെന്നോ)
(സ്ത്രീ) (കരള്‍ വിങ്ങിത്തേങ്ങും)



O.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts