തോഴാ എന്‍ തോഴാ (അവന്‍ )
This page was generated on April 28, 2024, 9:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാല ,വിജയ്‌ യേശുദാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:54.
 
തോഴാ എന്‍ തോഴാ കാലം കാത്തു നില്‍പ്പൂ
എന്‍ നെഞ്ചം നിറയുന്നു നീയുള്ളില്‍ തെളിയുന്നു (2)
നിറവാര്‍ന്നൊരു കുട്ടിക്കാലം എന്നെ പുണരുന്നു
തോഴാ എന്‍ തോഴാ കാലം കാത്തു നില്‍പ്പൂ

തൊടിയില്‍ മലമേട്ടില്‍ പുഴയരികില്‍ പൂവനിയില്‍
ഒരുപാടു് കിനാക്കള്‍ ചേര്‍ത്തൊരു ഗാനം നാം തീര്‍ത്തു
(തൊടിയില്‍ മലമേട്ടില്‍)
ആ ഗാനം പാടാനായു് എന്‍ കൂട്ടിനു നീ വേണം
നീ സ്വരമാകുമ്പോള്‍ ഞാന്‍ സ്വരജതിയായിടും
(ആഗാനം പാടാനായു്)
നിനവില്‍ നീ നിറയും നിറകതിരാകില്ലേ

തോഴാ എന്‍ തോഴാ കാലം കാത്തു നില്‍പ്പൂ

എന്നില്‍ ഞാന്‍ നിന്നെ തിരയുന്നെന്‍ പ്രിയ തോഴാ
എന്നാണെന്‍ ചാരത്തണയുവതെന്‍ മിഴിനീരൊപ്പാന്‍
(എന്നില്‍ ഞാന്‍)
നിന്‍ മൊഴികേട്ടീടാനായെന്‍ കാതിനു കൊതിയായി
നീ കൂട്ടായണയുമ്പോള്‍ ഞാന്‍ എന്നെ മറന്നീടും
(നിന്‍ മൊഴികേട്ടീടാനായെന്‍)
സുഖമുള്ളൊരു പനിനീര്‍പ്പൂവായു് എന്നെ തഴുകും നീ

(തോഴാ എന്‍ തോഴാ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts