സ്നേഹ നന്ദിനി (ആകാശഗംഗ )
This page was generated on April 27, 2024, 11:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല ,രാധ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:17.
സ്നേഹനന്ദിനീ.. പ്രിയ മോഹനന്ദിനീ
കദനഭൂമിയില്‍ കനി വളര്‍ത്തിയ
ഹൃദയനന്ദിനീ.. ഹൃദയനന്ദിനീ
നീ വിടര്‍ത്തിയ പൂവുകള്‍ വാടി വീഴും വാടിയില്‍..
നീ വിടര്‍ത്തിയ പൂവുകള്‍ വാടി വീഴും വാടിയില്‍
ഇനിവരില്ലേ രാഗശിശിരം തോഴീ
അണയൂ മലരായ്.. മണമായ്..സഖി നീ
(സ്നേഹനന്ദിനീ)

നീ ഉണര്‍ത്തിയ കുളിരുകള്‍
മാഞ്ഞുപോകും വീണയില്‍
നീ ഉണര്‍ത്തിയ കുളിരുകള്‍
മാഞ്ഞുപോകും വീണയില്‍
നിറയുകില്ലേ ഗാനമധുരം തോഴീ
അണയൂ സ്വരമായ് ... ലയമായ്.. സഖി നീ (സ്നേഹനന്ദിനീ)
ഒഴുകി വരൂ.. ഒഴുകി വരൂ
ഒരു യുഗനാ‍ദം പോലെ.. സ്നേഹനന്ദിനീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts