കൊട്ടും [ക്ലബ് വേർസൻ] (കറന്‍സി )
This page was generated on March 28, 2024, 8:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസിദ്ധാര്‍ഥ് വിപിന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,ബെന്നി ദയാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:15.

കൊട്ടും പാട്ടുമായ് വരവേൽക്കടാ
പുതുകൂട്ടുകാരൻ പണമെടാ
ഓ പുത്തൻ ജീവിതം പുലരുന്നെടാ
കരയാകെ മാറുന്നേ ഓ..
കൈ നിറയണിതാ വരം തെളിയണിതാ
കതിരണിയണിതാ ഓ...ഹോ...ഏ....ഏ...

ചിരിയൊരു വിരുന്നാടി വരുന്നേ
പുതിയൊരു കിനാവിന്റെയരങ്ങിൽ
അടിമുടി മായും നിന്റെ തീരാദുഃഖങ്ങൾ
വിധിയുടെ കടിഞ്ഞാണു മുറിഞ്ഞേ
പുതുപുതുവിലാസങ്ങളണിഞ്ഞേ
പടവുകളേഴായ് വന്നതല്ലേ നമ്മൾ മേലേ മേലേ മേലേ മേലെ
(കൊട്ടും..)


പകലല പതം തൂകിയണിഞ്ഞേ
വിളറിയ നിലാവങ്ങു മറഞ്ഞേ
അഴകല ചൂടുന്നെന്റെയീറൻ തീരങ്ങൾ
ചൊടിയൊരു പഴഞ്ചാറു നുണഞ്ഞേ
കരളൊരു കടൽ പോലെ ഉലഞ്ഞേ
ഒന്നു കൂടി തേടാൻ പോണതല്ലേ നമ്മൾ
ദൂരേ ദൂരേ ദൂരെ ദൂരെ
(കൊട്ടും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts