കിളി വാതിലിൽ [പുരുഷൻ] (മഴവില്ല് )
This page was generated on March 28, 2024, 8:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:13.

കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ..ഒരുങ്ങീ
നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ
കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ.....

കാറ്റിന്‍ കൈവളകള്‍ മിണ്ടാതായീ
ചൈത്രം കണ്ണെഴുതാനെത്താതായീ
സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ
മേലേ മാനത്തോ
എന്നു വരും നീ മഴവില്‍ തേരില്‍
ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍
( കിളി..)

ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും
ഓരോ കരിയിലകള്‍ വീഴുമ്പോഴും
അലകടലായ് കാണാനോടി വരും
കാണാതകലും...
മനമിരുളുന്നൂ..മഴ പെയ്യുന്നൂ
മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നു...
(കിളി..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts