നീ തൊട്ടാ‍വാടിയെ പ്പോലെ (താരം)
This page was generated on April 26, 2024, 2:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജി വി പ്രകാശ് കുമാര്‍
ഗാനരചനഷിബു കല്ലാർ
ഗായകര്‍ഉണ്ണി മേനോന്‍ ,ദീപ മിറിയം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രകാശ് രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2012 02:28:26.

നീ തൊട്ടാവാടിയെപ്പോലെ
എന്നോടിഷ്ടം കൂടുവാന്‍ വന്നേ....
ഞാന്‍ മുത്തുപോലെ ചേര്‍ത്തു വെയ്ക്കും
കുട്ടിപ്പെണ്ണേ കൊച്ചു കുറുമ്പീ....

ഓ തീച്ചോട്ടില്‍ ഞാന്‍ നിന്നേ
ഒരത്തിക്കാ പഴുത്തു വീണേ...ഹേയ്..
കണ്ടു നിന്ന ചെക്കനൊന്നു
കലപില കൂട്ടിപ്പോയ്...ഓ...ഓ....
ചോർ ആ....ഹൊയ് ഹൊയ്....
ഞാന്‍ ചോര്‍ ആ..ഹൊയ് ഹൊയ്....
ഞാന്‍ നെല്ലുകുത്തുന്ന ഉലക്ക എടുത്താല്‍
നിന്റെ കാര്യം പോക്കാ.....
(നീ തൊട്ടാവാടിയെപ്പോലെ...)

അഴകേ ഞാന്‍ മുത്തമിടും
അനുരാഗം നിന്‍ നെഞ്ചില്‍...
കരളേ നീ എന്നും എന്റേതോ...ഹേയ് ഹേയ്...
കണ്ണാ നിന്‍ കൊഞ്ചലുകള്‍
എന്‍ കാതില്‍ വീഴുമ്പോള്‍
അകതാരില്‍ കുളിരുകള്‍ കോരുന്നേ...ഹേയ് ഹേയ്...
കൊടും കാറ്റുപോലെയിന്നു ഞാന്‍ വീശും
ആ കാറ്റടിച്ചു നീ ചാഞ്ചാടും...
നിന്നെ ആല്‍മരത്തിന്റെ കൊമ്പിന്മേലെ
ഊഞ്ഞാലാട്ടും ഞാന്‍...
ഹയ്യാ......ആഹാ....
അതു വേണ്ടാ........ഓഹോ....
നല്ല ചാട്ട വാറിനാല്‍ ചുട്ട അടി ഞാന്‍
നിനക്കു തന്നീടും....
(നീ തൊട്ടാവാടിയെപ്പോലെ...)

നിന്നെ ഞാന്‍ കണ്ടപ്പോള്‍ പൂമാല നീ തന്നു
ഈ മാല എനിക്കു വേണ്ടയ്യോ...ഓ..ഓ....
ഏയ്‌ കര്‍പ്പൂര വാസനയോ...
കാറ്റേറ്റു വീശുമ്പോള്‍
അറിയാതെ എന്നില്‍ അലിയുന്നോ ‌‍...ഓഹോ....
ഒരു നോക്കുകുത്തിയെപ്പോലോ നീ..
പല നാൾകളായ് നീ അലയുന്നു....
ഇനി നൂറു വര്‍ഷം നീ കെഞ്ചിയാലും ഞാന്‍
കഴുത്തു നീട്ടുകില്ലാ....
പോടീ....ഓയ്.....
എടി പോടീ....ഹോയ് ഹോയ് ഹോയ്....
നിന്നെ പുഷ്പവിമാനത്തില്‍ കയറ്റിയിരുത്തി ഞാന്‍
തട്ടിക്കൊണ്ടു പോകും....
(നീ തൊട്ടാവാടിയെപ്പോലെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts