ഹരികഥ (പെരുവഴിയമ്പലം)
This page was generated on April 27, 2024, 9:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍ഹരിപ്പാട് സരസ്വതി അമ്മ ,ജയലക്ഷ്മി ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അശോകന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:51.


അങ്ങനെയിരിക്കുന്നതായ കാലത്തിങ്കല്‍
ദാരികന്റെ ശല്യം സഹിക്കവയ്യാതെ
ഭഗവാന്‍ നാരദമുനി ത്രൈലോക്യങ്ങള്‍ക്കും
സംഹാരകര്‍ത്താവായി കൈലാസത്തില്‍ വാണരുളുന്ന
ശ്രീ പരമേശ്വരന്‍ സമക്ഷത്തില്‍ സങ്കടം ഉണര്‍ത്തിച്ചു.

പാമ്പ് പരുന്തും ആണ്ടവനേ
മുമ്മിഴികളിയന്നവനേ
ചന്ദ്രകലാധരനേ വെണ്ണീറണിഞ്ഞവനേ
ചന്ദ്രകലാധരനേ വെണ്ണീറണിഞ്ഞവനേ
ചുടല താണ്ടി തിരു നടനമാടി
തക ധീം തകിട ധീം
ചുടല താണ്ടി തിരു നടനമാടി
തക ധീം തകിട ധീം
ഝണു ഝണു തരികിട തതാങ്കു തരികിട ധീം
തകിട ധീം
ഝണു ഝണു തരികിട തതാങ്കു തരികിട തോം
ശിവനേ

അഖില ജഗത്തിനും സൃഷ്ടികര്‍ത്താവായ
ബ്രഹ്മദേവനില്‍ നിന്നും വന്‍ തപം ചെയ്തു കരബലം കൊണ്ട്
അവന്‍ അതിബലശാലി ചമയും അവനല്ലോ ദാരികന്‍
ദേവ യക്ഷ ഗന്ധര്‍വാദികള്‍ തുടങ്ങിയവരെല്ലാം
എന്തിനു, ത്രിമൂര്‍ത്തികള്‍ പോലും വ്യസനത്തിലായി.

എന്തെന്നാല്‍ ഏതൊരക്രമത്തിനും അധര്‍മ്മത്തിനും മടിയില്ലാത്ത മട്ടില്‍
ദാരികാസുരന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു.
കൈലാസപതിയായ പരമശിവന്‍ നാരദമുനിയുടെ
സങ്കടം കേട്ടു, എന്ത് ചെയ്യണമെന്നറിയാതെ
പരിതാപത്തിലായിരിക്കുന്നു.

നാഡി പിളര്‍ക്കുന്നു വിങ്ങി തുടുക്കുന്നു
വീണു തളരുന്നു മാലോകര്‍ .. മാലോകര്‍ ..
കാടകങ്ങളില്‍ കോടരങ്ങളില്‍
പേടിച്ചൊളിക്കുന്നു മാലോകര്‍
കാടകങ്ങളില്‍ കോടരങ്ങളില്‍
പേടിച്ചൊളിക്കുന്നു മാലോകര്‍

സമസ്ത ലോകങ്ങള്‍ക്കും ദുഃഖത്തെ കൊടുക്കുന്ന
നീചനായ അസുരനെ നിഗ്രഹിച്ചേ മതിയാവൂ
എന്ന നില വന്നിരിക്കുന്നു.

മഹാ കര്‍ത്താവായ ഭഗവാന്റെ മൂന്നാം തൃക്കണ്ണതാ തുറക്കുന്നു .
ആളിപ്പടരും അഗ്നികുണ്ഡം ...
പ്രപഞ്ചം വെന്തു വെണ്ണീറാകുമോ?

ചീറി വീശും ചണ്ഡപാദം
അഖില ചരാചരങ്ങളും
ഒരുപിടി പൂഴിയായി ചിതറുമോ ?

കാളീ കരാളീ പിശാചു വേതാളീ
കാളീ കരാളീ പിശാചു വേതാളീ
കാളീ കരാളീ പിശാചു വേതാളീ
കാലനും കൂളിയും കൂടെ പുറപ്പെടും
കാളീ കരാളീ പിശാചു വേതാളീ
കാളീ കരാളീ പിശാചു വേതാളീ
നന്തകശൂലം വാളു വട്ടക ചക്രം പരിച
ചുറ്റും കയ്യുകളായിരം
നന്തകശൂലം വാളു വട്ടക ചക്രം പരിച
ചുറ്റും കയ്യുകളായിരം
ഒരു കാതില്‍ സൂര്യന്‍ മറു കാതില്‍ ചന്ദ്രന്‍
ഒരു കാതില്‍ സൂര്യന്‍ മറു കാതില്‍ ചന്ദ്രന്‍
...
...അനേക ഭൂത ഗണങ്ങളോടും മറ്റും ചേര്‍ന്ന്
ദാരികാസുരനെ നിഗ്രഹിക്കാനുള്ള പട
ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

പടപ്പുറപ്പാട് പടപ്പുറപ്പാട്
പടപ്പുറപ്പാട്
മുത്താരമ്മന്‍ മുടിയണിയമ്മന്‍
മുറുകിയ കോടക്കാറ്റില്‍ പാറിയ
മുകിലിളകുമ്പോള്‍ ചീറും മിന്നല്‍ക്കൊടിയണയും പോല്‍
വെള്ളിടി വെട്ടി ചമയം പെരുകി
പടപ്പുറപ്പാട്
മുത്താരമ്മന്‍ മുടിയണിയമ്മന്‍
മുറുകിയ കോടക്കാറ്റില്‍ പാറിയ
മുകിലിളകുമ്പോള്‍ ചീറും മിന്നല്‍ക്കൊടിയണയും പോല്‍
വെള്ളിടി വെട്ടി ചമയം പെരുകി
പടപ്പുറപ്പാട്

ആകാശങ്ങള്‍ കിടുങ്ങുമാറ്
ആഴിയൂഴി നടുങ്ങുമാറ്
ദുന്ദുഭി കൊട്ടി ഭേരി മുഴക്കി
പറകള്‍ പെരുക്കി കൊമ്പ് വിളിച്ചും
ആര്‍ത്തു വിളിച്ചും അട്ടഹസിച്ചും
ദാരിക ....
കോട്ട കൊത്തളം .....

പോരിനു വാടാ ദാരിക വീരാ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts