ചന്ദനത്തിൻ (പെണ്‍പട്ടണം )
This page was generated on March 28, 2024, 5:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനപി റ്റി വിനു
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2013 09:11:04.

ചന്ദനത്തിൻ തേരല്ലേ പൊൻ പണത്തിൻ നാളല്ലേ
കൈ നീട്ടി കണി കാലം...(2)
തങ്കത്താരങ്ങൾ താലങ്ങളാടൂ...
എന്റെ മോഹങ്ങൾ തീരങ്ങളേകി..(2)
പടക്കാറ്റേ.....ഇനി എത്തി അരികെത്താൻ
ഒരു ചെല്ലം കെട്ടി താ...
(ചന്ദനത്തിൻ...)

ചായം പരന്നേ വെള്ളി വാനം വലയെറിഞ്ഞേ
ഏഴുനില മേലേ നിന്നു തിരിയായി തെളിയേ നീ
തോരാകയത്തിൻ കണ്ണിൻ കാണാദൂരത്തിൻ തീരേ
മൂലോകം ചേരാനായ് തേരും കൊണ്ടേ വാ...
പട്ടണത്തിനു ചെമ്പട കൊട്ടണു്
ചെമ്പട കെട്ടണു് കൊമ്പട വെട്ടണു്
മേളത്തേരിൽ താനേയേറി പോന്നോ പോണോരേ
തേന്മാവിൻ കൊമ്പത്താരോ ചില്ലാരച്ചാറ്റൽ തൊട്ടേ
ചാറുന്നേ വൈരങ്ങൾ വരമഴകൾ...
ചെന്നേറാദൂരത്തല്ലേ ആകാശതീരത്തല്ലേ
മാറുന്നേ ലോകങ്ങൾ പല നിറങ്ങൾ...
(ചന്ദനത്തിൻ...)

കണ്ണെത്താ ദൂരത്തെ അറപ്പുരമേൽ എന്റെ
കൈയെത്താ ദൂരത്തെ മണിപ്പടിമേൽ
ആമാടപ്പെട്ടി നീ തുറന്നേ...
കന്നി ആമാടപ്പെട്ടി നീ തുറന്നേ...
പൊന്നല്ലേ...തന്നില്ലേ...
കൊട്ടാരം കെട്ടീല്ലേ...

കാലം കളങ്ങളാടി ചേരും കളം മറിഞ്ഞു്
കാത്തുവെച്ച ഞാറ്റുപുര തുറന്നേറി ചെപ്പു തായോ
മേലേ ഇടത്തിൻ മഞ്ചൽ മൂളി ഇനിയരികെ
നാടാകെ പാടാനായ് പാട്ടും തന്നേ വാ...
അന്തിമാനത്തമ്പിളി കെട്ടിയ മിന്നലു കൂട്ടിയ
തെന്നലു നീട്ടിയ മേടച്ചേലേ
മിന്നേ നീയേ ഇല്ലം ചെന്നവരേ
വന്നേറാ തീരത്തല്ലേ കണ്ണേറിൻ കാശിപ്പൂവിൻ
പടിയേറി കനവാടി പുതുവരവിൽ..
പൂക്കാലം വാതിൽ തട്ടി പട്ടോലക്കാറ്റേ വീശി
ഒന്നാകാം ഇനി നാളെ പണപ്പട്ടണം..
(ചന്ദനത്തിൻ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts