ഉണ്ണിക്കുരുളകൾ (കൂട്ടുകാര്‍ )
This page was generated on March 29, 2024, 5:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദേവന്‍ ,ടോമി ,മാമുക്കോയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:44.
 
ഉണ്ണിക്കുരുളകളെണ്ണിപ്പൊരിയെട കണ്ണാന്തറയിലെ വണ്ണക്കൊടവയറാ
നീ കിണ്ണം കട്ടതു കണ്ടു പിടിക്കാൻ ഞങ്ങൾക്കുണ്ടിനി ഉണ്ണിക്കമ്മീഷണർ
ടാക്സി യൂണിയനെന്നും ഒരു കൂട്ടുപായസമാടാ
ഇനി മാക്സിമത്തിനു മിനിമം അതൊരാക്സിഡെന്റൽ ബെനഫിറ്റ്
മനസ്സിലു മനസ്സിട്ട് മനക്കണക്കെഴുതല്ലേ
എടാ മണ്ണാൻ മൂലേ അണ്ണാൻ കുഞ്ഞേ നിന്നാലാവുന്നത് നീ തിന്നോടേ
(ഉണ്ണിക്കുരുളകൾ...)

നടുറോഡും നാടും നട്ടം തിരിയും നാട്ടാരും
നഗരം ഒരു നരകക്കൂമ്പാരം
കടുവായും കാടും കാക്കും പുലിവേലയ്യാവും
ഹരനും മിശിഹായും രഹിമാനും
ഈ നാടിൻ ഉച്ചിക്കൊമ്പിൽ നിന്നും
ഓരോരോ കഷ്ടപ്പാടിന്നുള്ളിൽ
ഒരു തുള്ളി കണ്ണീരിൻ തീക്കാറ്റായ്
ഉലകെങ്ങും വീശുന്നീ നൂറ്റാണ്ടിൽ
അതു തിന്നോരോരോ നാവും തേടും
പാലും തേനും ചുക്കും ചുണ്ണാമ്പും
(ഉണ്ണിക്കുരുളകൾ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts