ഇന്ദ്രനീലരാവില്‍ (നീലാംബരി )
This page was generated on April 26, 2024, 11:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍മഞ്ജരി
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ഭാമ ,വിദ്യ മോഹൻ ,വിനീത്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:39.
ഇന്ദ്രനീലരാവിലൂടെ ചന്ദ്രകാന്തത്തേരിൽ
ഗന്ധർവ സുന്ദരനെ കണ്ടു മുട്ടി ഞാൻ
കൈയിലെ മണിവീണ തന്ത്രികൾ മീട്ടി
അഴകിൻ സംഗീതപൊൻതൂവൽ നീട്ടി
അരികിൽ വന്നവൻ മാറോടു ചേർത്തു
വെറുമൊരു സ്വപ്നം സ്വർഗ്ഗമായ് മാറി
അവനെന്റെ ഗന്ധർവൻ
ഗാനഗന്ധർവൻ
(ഇന്ദ്രനീലരാവിലൂടെ....)


തേരിലെന്നെ അരികിലിരുത്തി
നീലാകാശവീഥിയിലൂടെ പറന്നുയരുമ്പോൾ
അവനുയരുമ്പോൾ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു
കേട്ടതും കണ്ടതും പറയാൻ വയ്യ
കണ്ടതും കേട്ടതും പറയാൻ വയ്യ
അവനെന്റെ ഗന്ധർവൻ
ഗാനഗന്ധർവൻ
(ഇന്ദ്രനീലരാവിലൂടെ....)


ഉർവശിമേനകമാരെ പോലെ
രംഭ തിലോത്തമമാരെ പോലെ
ആടിപ്പാടി ഞാൻ ആലോലമാടീ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു
അവനിലും എന്നിലും സ്വർഗ്ഗീയലഹരി
മണ്ണിലും വിണ്ണിലും സംഗീതലഹരി
അവനെന്റെ ഗന്ധർവൻ
ഗാനഗന്ധർവൻ
(ഇന്ദ്രനീലരാവിലൂടെ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts