പുളകങ്ങൽ പൂക്കുന്നതിവിടെ (ബ്യൂട്ടി പാലസ്‌)
This page was generated on May 4, 2024, 11:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:34.
 

പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ
പുതുമകൾ വിടരുന്നതിവിടെയല്ലോ
ഏതോ ഏകാന്ത മദനപൂജക്കു
മന്ത്രം ചൊല്ലും നിശയിൽ
(പുളകങ്ങൾ..)



ലാവണ്യം ആ..താരുണ്യം ഓ..
ലാവണ്യം തുളുമ്പുന്ന താരുണ്യം
ചൂടും വികാരസൂനം
മീട്ടും വിലാസഗീതം
ഒന്നാകും ഹൃദയതാളത്തിൽ
സ്വപ്നങ്ങൾ തരും സ്വർഗ്ഗമൊന്നിൽ
മാംസങ്ങൾ പൊള്ളും മർമ്മരങ്ങൾ ആ..
സ്വപ്നങ്ങൾ തരും സ്വർഗ്ഗമൊന്നിൽ
മാംസങ്ങൾ പൊള്ളും മർമ്മരങ്ങൾ
കേൾക്കാൻ വരൂ പ്രിയരേ
(പുളകങ്ങൾ..)

തേൻകിണ്ണം ആ.. പൂങ്കിണ്ണം ഏയ്..
തേൻകിണ്ണം നിറയുന്ന പൂങ്കിണ്ണം
വാഴ്വിൻ ചുണ്ടോടു ചേർക്കാൻ
ഉള്ളിൻ ദാഹങ്ങൾ തീർക്കാൻ
ശൃംഗാരം തുടിക്കും സങ്കേതം
മോഹങ്ങൾ നറുംപൂക്കളാക്കി
പാപങ്ങൾ നറും പുണ്യമാക്കി
ആ മോഹങ്ങൾ നറുംപൂക്കളാക്കി
പാപങ്ങൾ നറും പുണ്യമാക്കി
മാറ്റാൻ വരൂ പ്രിയരേ
(പുളകങ്ങൾ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts