ഉണ്ണി പുല്‍ക്കൂട് (ഹാര്‍ബര്‍ )
This page was generated on March 29, 2024, 7:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംആദിത്യന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Chippi ,തിലകൻ ,Vijaya Raghavan ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:08.



ഉണ്ണി പുൽക്കൂട് കൂട്ടും എൻ മനസ്സിൽ
പിറന്നു പൊന്മകനേ നീ
ഒലിവിൻ ശാന്തിയിൽ പെരുന്നാൾ പുണ്യവുമായ്
(ഉണ്ണി പുൽക്കൂട്...)

വളർന്നു വരും നാളുകളിൽ
വിതിർന്ന നിൻ പുഞ്ചിരിയിൽ (2)
മറന്നു സർവവും തളിർത്തു സർവതും (2)
എൻ മകനേ നീയണയേ നിറഞ്ഞു നെഞ്ഞകം
കിലുങ്ങും കൊഞ്ചലായ്
(ഉണ്ണി പുൽക്കൂട്...)

വളർന്നു കഴിഞ്ഞെന്നാലും
എൻ കൈകൾ തന്നൂയലും (2)
താരാട്ടിൻ തല്പവും ഹൃത്താള സ്നേഹവും (2)
കണ്മണിയേ ഞാൻ നിനക്കായ് തുളുമ്പാതുള്ളിലിന്നും
വിളമ്പുമെന്നെന്നും
(ഉണ്ണി പുൽക്കൂട്...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts