സുരവന്ദിത (3 ചാര്‍ സൌ ബീസ് )
This page was generated on April 19, 2024, 3:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലേനാ കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:24.
 

സുരവന്ദിത ഹരിമോഹന വരണം നിത്യ മുക്തിയേകാന്‍
സ്മരസുന്ദരഭവമോചന തരണം സത്യശക്തി മന്ത്രം
മധുരാധിപതേ അഭയം കരുണാനിധിയേ ശരണം
ഗോവിന്ദാ ശ്രീമാധവാ
കിരണമാടി നടനമാടി വാ കണ്ണാ
കിരണമാടി നടനമാടി വാ വാ വാ
(മധുരാധിപതേ..)

അകമേറി നീ വിളയാടൂ ചിരിതൂകി നീ കളിയാടൂ
അമ്പാടിക്കണ്ണാ നീ അന്‍പോടെ മുന്നില്‍ വാ
ചങ്ങാതിക്കണ്ണാ നീ ചെന്താപമേല്‍ക്കാന്‍ വാ
എന്‍ നഭസ്സില്‍ ഓംകാര ദീപം നീ
എന്‍ വചസ്സില്‍ വേദാന്തസാരം നീ
(സുരവന്ദിത ..)

വരവേണു തന്നൊലി തൂകി വരമേകി പൊന്‍‌കണിയാകൂ
ആരോമല്‍ കണ്ണാ നീ ആത്മാവിന്‍ കുളിരല്ലോ
ആലിലകണ്ണാ നീ ആനന്ദപ്പൊരുള്ളല്ലോ
നിന്‍ പദങ്ങള്‍ ചെമ്പനീരിന്‍ പൂ പോലെ
നിന്‍ കരങ്ങള്‍ ചന്ദ്രകാന്ത ശ്രീ പോലെ
(സുരവന്ദിത ...)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts