വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ജാസ്സി ഗിഫ്റ്റ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | രഞ്ജിത്ത് ഗോവിന്ദ് ,അന്‍വര്‍ സാദത്ത് ,സുചിത്ര കാർത്തിക്ക് ,അനന്തു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:23.
ചെന്തെങ്ങിൽ പൊന്നിളനീരുണ്ടേ ചെറുതേന്മാവിൽ മാമ്പഴമിന്നുണ്ടേ ഇളനീർ മുത്തി കട്ടു കുടിക്കാൻ ഇതുവഴിയേ വായോ ഈ മാമ്പഴമൊന്നു കടിച്ചു രസിക്കാൻ ഇതിലേ നീ വായോ ഈ തക്കാളി..തക്കാളി ഈ കവിളത്ത് ...കവിളത്ത് ഒരു തൂമിന്നൽ തൂമിന്നൽ ഈ കൺകോണിൽ കൺകോണിൽ ഈ മിന്നൽതീമഴക്കുമ്പിളിൽ ഒന്നു നിറയ്ക്കാമോ ഒന്നു നിറയ്ക്കാമോ ഈ പ്രണയച്ചൂടോടൊട്ടിയുറങ്ങാൻ പോരാമോ (ചെന്തെങ്ങിൽ..) ഏദനിൽ പോകാൻ ഒരു കൂട്ടായ് വാ ഇതു വഴിയേ മഞ്ഞുമലയോരം വിളഞ്ഞോരാപ്പിൾ ഞാൻ നൽകാം ദൈവമൊരു നിഴലായ് തിരു മിഴിയാലിന്നതു കാണും പാരിജാതങ്ങൾ വിരിഞ്ഞ പറുദീസകൾ മറയും ഇന്നെന്റെ അഴകിൻ മഴ നിന്നിൽ വീണലിയും കാറ്റിന്റെ ഗതിയിൽ മഴമേഘം വഴി മാറാം നിനക്കെന്റെ പൂക്കാലം ഞാൻ നൽകാം അതിൽ കുഞ്ഞുപ്പൂക്കൾ പോലും പൊഴിയാം (ഈ തക്കാളി.....) രാപ്പടി പാടും കൂരിരുളിൽ പൂങ്കുടിലുകളിൽ സ്നേഹനിറമേറ്റാൽ നീലക്കുറിഞ്ഞികൾ പൂക്കും സ്നേഹമെന്നരികേ പുതുമഴയായ് പൊഴിയുമ്പോൾ സ്വപ്നമൊരു ശലഭം പോലെ നൃത്തം ചെയ്യുന്നു ഈ രാവിലേതോ പുതുവർണ്ണം വിടരുന്നു വർണ്ണങ്ങളെന്നെ വരവേൽക്കാനുണരുന്നു നമുക്കിന്നു സ്വർഗ്ഗാരാമം തീർക്കാം അഴകിന്റെ കാണാക്കാഴ്ചകൾ കാണാം (ഈ തക്കാളി.....) |