ഏഴു നിറങ്ങൾ (ഉദ്യാനലക്ഷ്മി )
This page was generated on March 29, 2024, 1:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി മാധുരി
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:08.
ഏഴുനിറങ്ങള്‍ വിളക്കുവച്ചു
ഏഴുസ്വരങ്ങളും അലയടിച്ചു
മൂകാംബികയുടെ തിരുസന്നിധിയില്‍
മുഗ്ധപാദമലര്‍ ചിലങ്കവച്ചു
താളം ആദിതാളം തരംഗനര്‍ത്തന മേളം
ഏഴുനിറങ്ങള്‍.........

ജനനീ ജഗദീശ്വരീ
നിന്‍പാദയുഗളമെന്‍ ചരണമായ് കണ്ടുവന്നേന്‍
ജനനീ ജഗദീശ്വരീ

അനുകമ്പ പെയ്തുനീയെന്‍ അകതാരിലൊഴുകേണം
അഴലിന്‍ തിമിരം നിന്നില്‍ അലിഞ്ഞിടേണം
ജനനീ.........

താതെയ്യം താതെയ്യം തന്തിമിത്തന്തിമിത്തോം
തെറ്റിമൂട്ടില്‍ കുടികൊള്ളും ഭദ്രകാളീ
തെറ്റിപ്പൂമാലചൂടും ഭദ്രകാളീ
തുളസിമൂട്ടില്‍ കുടികൊള്ളും ഭദ്രകാളീ
തുളസിപ്പൂമാലചൂടും ഭദ്രകാളീ
വേങ്ങമലര്‍വിളക്കായ തമ്പുരാട്ടീ
വേദാന്തനായികയാം തമ്പുരാട്ടീ
ദാരികന്റെ തലയറുത്ത തമ്പുരാട്ടീ
ദോഷങ്ങള്‍ തീര്‍ത്തെടുത്ത തമ്പുരാട്ടീ
താതെയ്യം താതെയ്യം തന്തിമിത്തന്തിമിത്തോം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts