വരുമോ നീ (സ്നേഹപൂർവം ഉർവ്വശി തീയെറ്റെര്‍സ് )
This page was generated on May 4, 2024, 11:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത് പി ‌എസ്‌
ഗാനരചനഓ കെ ലത്തീഫ്
ഗായകര്‍നേഹ ,റെജിയ ,പ്രമോദ് ,നൈജു ,പി എസ് സജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:18.

വരുമോ നീ...പൂന്തളിരില്‍
കാഞ്ചനക്കൂട്ടിലെ പൂങ്കിളിയേ (വരുമോ നീ..)
മഞ്ഞു വീഴും താഴെക്കാട്ടില്‍ വീണുവോ നീ
വന്നതാരോ...ചൈത്രനിലാവിന്‍ വെൺതിരയോ..
വരുമോ നീ...പൂന്തളിരില്‍
കാഞ്ചനക്കൂട്ടിലെ പൂങ്കിളിയേ
വരുമോ നീ...........

കൈവിരലില്‍ തൊടാന്‍ ...കാർത്തികയായ് വരാം
തുമ്പപ്പൂക്കുടം തൂകിയതോ
പൂങ്കുയിലേ വരൂ...പുഞ്ചവയൽക്കരെ
നിന്നെക്കാത്തൊരു പൂക്കടമ്പു്
മാനത്തേതോ...മാരിക്കാവില്‍
മൌനഗീതം മണ്ണില്‍ വീണു
വീണ്ടും വീണ്ടും പൂവിരിഞ്ഞു....
(വരുമോ നീ....)

കൂട്ടിനു നീ വരൂ ..വെൺമുകിലേ സഖീ
ദൂതു പോവുകയായിരുന്നു
പാലരുവിക്കരെ പാലമരത്തണല്‍
മാഞ്ഞു പോയൊരു പെണ്‍കനവു്
ആരും കാണാക്കൂട്ടിലെങ്ങോ...
നിന്നെത്തേടി വന്നതാരോ..
ചിങ്ങനിലാവോ...പൂങ്കാറ്റോ....
(വരുമോ നീ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts