പിന്‍ വിളി കേള്‍ക്കുവാന്‍ (നിഴല്‍ )
This page was generated on April 28, 2024, 5:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപ്രസാദ്
ഗാനരചനസുധാംശു
ഗായകര്‍പി വി മുസ്തഫ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗന്‍ ,സോണിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:15.

പിന്‍വിളി കേള്‍ക്കുവാന്‍ ഒന്നു തലോടുവാന്‍
എന്തിനെന്‍ മനം തുടിച്ചു....വെറുതേ...
പിന്‍വിളി കേള്‍ക്കുവാന്‍ ഒന്നു തലോടുവാന്‍
എന്തിനെന്‍ മനം തുടിച്ചു....വെറുതേ...
നീള്‍മിഴിപ്പീലിയാല്‍ ഒന്നെന്നെ നോക്കുവാന്‍
എന്തിനെന്‍ മിഴി കൊതിച്ചു......
പിന്‍വിളി കേള്‍ക്കുവാന്‍ ഒന്നു തലോടുവാന്‍
എന്തിനെന്‍ മനം തുടിച്ചു....വെറുതേ...
എന്തിനെന്‍ മിഴി കൊതിച്ചു.....

തന്താനാ താനാ നാ നാ നേ....
തന്താനാ താനാ നാ നാ നേ....

അരികില്‍ വരുമ്പോള്‍ പുതിയ സുഗന്ധം
ഇതുവരെ കാണാത്ത നാണം (അരികില്‍ ...)
ഏതോ കിനാവിന്റെ കിളിവാതില്‍ ചാരി(2)
ഉറങ്ങാതിരിക്കുന്നു ഞാനും...
(പിന്‍വിളി കേള്‍ക്കുവാന്‍ .....)

മൊഴികളിലാകെ മഴത്തുള്ളിക്കിലുക്കം
കവിളത്തു പ്രണയസിന്ദൂരം (മൊഴി ....)
ആരോ വരുമ്പോലെ തിരയുന്ന നേരം(2)
കാണുന്നിടത്തൊക്കെ നീയായ്‌.....
(പിന്‍വിളി കേള്‍ക്കുവാന്‍ .....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts