താരമാറും ആറും ചേര്‍ന്ന (അല്‍ഫോന്‍സ )
This page was generated on May 7, 2024, 8:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംടി ആര്‍ പാപ്പ
ഗാനരചനഅഭയദേവ് ,എന്‍ എക്സ് കുര്യന്‍
ഗായകര്‍ജാനമ്മ ഡേവിഡ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:14.

താരമാറും ആറും ചേര്‍ന്ന പൊന്‍കിരീടം ചൂടി
ചാരുചന്ദ്രക്കലമേല്‍ ചേവടിത്താര്‍ ചേടി
സൂര്യബിംബാംബരംകൊണ്ടു വാരുടലും മൂടി
വാരിധിക്കു താരമായി ലാലസിക്കും മേരി

പാവനനീലോകപിതാവിന്റെ താതനല്ലോ
ദേവദേവസുതന്‍ നിന്റെ ഓമനക്കുമാരന്‍
പാവകരസനാരൂപന്‍ താവകമണവാളന്‍
ഭാവുകസംപൂര്‍ണ്ണ നിന്നെ സേവിപ്പവന്‍ ധന്യന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts