ചുവന്ന കവിളിൽ (പൊന്നില്‍ കുളിച്ച രാത്രി )
This page was generated on April 14, 2024, 2:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2020 17:05:03.
ചുവന്ന കവിളിൽ ഉഷസ്സ് നിൻ
ചുരുൾമുടിയിൽ തമസ്സ്
ഉണർത്തീ നീയെൻ മനസ്സ്
വന്നു മുടക്കി എന്റെ തപസ്സ്
(ചുവന്ന...)

പറന്നു പറന്നു പാടും പറവകൾ പോലെ
കുണുങ്ങി കുണുങ്ങിയാടും നദിയലപോലെ
(പറന്നു പറന്നു...)
ഒരേ ഗാനധാരയായ് ഒഴുകാം നമുക്കൊഴുകാം - 2
പ്രേമവീചിയിൽ നിത്യരാഗവീചിയിൽ - 2
(ചുവന്ന...)

പരിമളത്തിൽ നീന്തും പവനനെപോലെ
ശിശിരരാത്രിയേന്തും കുളിരലപോലെ
(പരിമളത്തിൽ...)
ഇതേ രാഗലഹരിയിൽ മുഴുകാം സഖീ മുഴുകാം - 2
സ്നേഹഗായികേ എന്റെ ജീവനായികേ - 2
(ചുവന്ന...) - 2


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts