രാവില്‍ നിലാമഴക്കീഴില്‍ (നിലാവ് )
This page was generated on May 5, 2024, 11:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംറെജി വയനാട്
ഗാനരചനഅജിത് നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:08.

രാവില്‍ നിലാ മഴക്കീഴില്‍
ഏതോ നിലാക്കിളിക്കൂട്ടില്‍ .
അറിയാതെ ചുണ്ടില്‍ പടര്‍ന്നോരീ മഞ്ഞും
പകരാത്ത ചുംബനമായിരുന്നു

(രാവില്‍ നിലാ മഴക്കീഴില്‍... )

നോവറിഞ്ഞു മാറി നിന്ന രാവില്‍
മോഹമെന്നു കാതില്‍ മൂളി നീയും
മധു നുകര്‍ന്ന പൂവിലെ നനവറിഞ്ഞ പൂവിതള്‍
മറവി നെയ്ത നൂലിഴതന്‍ ഇരുള്‍ക്കൂട്ടിലായി ..
വിടരാത്ത ചെമ്പകമായി പൊഴിഞ്ഞു വീണു ...

(രാവില്‍ നിലാ മഴക്കീഴില്‍ ..)

നോവുറഞ്ഞ രാത്രി മാറി നാളെ
ഓണമെന്നു കാതില്‍ മൂളി മേഘം
പോയ് മറഞ്ഞൊരോര്‍മ്മയിലെ ഓണത്തുമ്പിയോ
പൂവിളിക്ക് കൂട്ടിരുന്ന ബാല്യ കാലമോ
ഇടനെഞ്ചിലെ നേര്‍ത്തൊരീണമോ ?

(രാവില്‍ നിലാ മഴക്കീഴില്‍ ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts