റ്റേക് ഇറ്റ് ഈസി (ഹാപ്പി ഹസ്ബന്റ്സ് )
This page was generated on March 29, 2024, 6:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍അച്ചു രാജാമണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ജയസൂര്യ ,ഇന്ദ്രജിത് സുകുമാരൻ ,സലിം കുമാര്‍ ,സംവൃത സുനിൽ ,ഭാവന ,Rima Kallinkal
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:08.

ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി
കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി
കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
(ടേക്ക് ഇറ്റ് ഈസി...)

പഞ്ചമിരാവിൻ ചന്ദിരനേ നിൻ
നെഞ്ചിലൊരു പഞ്ചു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
മാമരക്കൊമ്പിൽ ഒരു മാമലയണ്ണാൻ
മാമ്പഴത്തെ കട്ടെടുത്താൽ ടേക്ക് ഇറ്റ് ഈസി
വരിവണ്ടിൻ ചുണ്ടിൽ തേനിറ്റുമ്പം
മുറിവാലൻ തുമ്പീ ടേക്ക് ഇറ്റ് ഈസി
ഈ കാവതിക്കിളി കാക്കകളുടെ
കൂടിളക്കുമ്പം ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി മാൻ
(ടേക്ക് ഇറ്റ് ഈസി...)

കൊമ്പിടമാനിൻ കണ്ണിടയുമ്പോൾ
കൊമ്പിനു മേൽ അമ്പു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
പെണ്മണിയാമീ വെണ്മണിമേട്ടിൽ
ചില്ലിലൊരു കല്ലെറിഞ്ഞാൽ ടേക്ക് ഇറ്റ് ഈസി
ഒരു നോക്കിൽ ഒരു വാക്കിൽ മിന്നിത്തെന്നും
ഇടിമിന്നൽ തൊട്ടാൽ ടേക്ക് ഇറ്റ് ഈസി
ഈ പൂമരത്തിലെ പുള്ളുകളുടെ പാട്ടിളകുമ്പം ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി മാൻ
(ടേക്ക് ഇറ്റ് ഈസി...)
(ടേക്ക് ഇറ്റ് ഈസി....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts