ഓലഞ്ഞാലിക്കിളി (M) (അച്ഛനും അമ്മയും ചിരിക്കുമ്പോൾ )
This page was generated on May 10, 2024, 7:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംബിനോയ് ജോൺ
ഗാനരചനബിനോയ് ജോൺ
ഗായകര്‍രഞ്ജിത്ത് ഗോവിന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബെന്നി ജോൺ ,Baby Aleena ,സിബി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:02.

അമ്പിളിമാമനെ അച്ഛൻ തരാം
കുഞ്ഞാറ്റക്കിളിയേ പുള്ളിപ്പൂങ്കുയിലേ
കൊച്ചരിമണിയൊന്നു തിന്നുകില്ലേ
അച്ഛന്റെ മകളേ ഉണ്ണാതിരുന്നാൽ
എൻ കരൾ അലകടലാകുമല്ലോ
അമ്മ തൻ കടമിഴി നിറയുമല്ലോ
(ഓലഞ്ഞാലിക്കിളി...)

വെണ്ണിലാക്കുന്നിലൊരൂഞ്ഞാലു കെട്ടി
അതിൽ ഇരുത്താട്ടാം മുത്തേ നിന്നെ
ദൂരത്ത് ദിവ്യതാരം കണ്ടോ
താഴത്ത് പൊന്നുണ്ണിയും പിറന്നു
ഒരു മണിക്കിളിയൊന്നു പറക്കാൻ കൊതിക്കവേ (2)
അച്ഛന്റെ മാറിൽ ചാഞ്ഞമർന്നു
അമ്മക്കിളിയൊന്നു തൊട്ടുണർത്തി
(ഓലഞ്ഞാലിക്കിളി...)

ഒരു നൂറാശകൾ എൻ മനസ്സിൽ നൽകി
ഒരു മോഹതാരമായ് ഇളനിലാവിൽ
വിണ്ണഴകേ എന്റെ മാറത്തണഞ്ഞില്ലേ
മൂകവിഷാദാർദ്രമാമെൻ കനവ്
അച്ഛന്റെ സ്നേഹം പങ്കു വെച്ചറിയാൻ (2)
ഒരു ജന്മം പോരാ മനുജന്മം
ജന്മം നൂറു മനുജന്മം

ഓലഞ്ഞാലിക്കിളി താരാട്ടു പാടുമ്പോൾ
ഓമൽക്കിളിക്കുഞ്ഞിന്നുറങ്ങിയില്ലേ
പൂങ്കുയിൽ പഞ്ചമം പാടിയല്ലോ
ഇളമാൻ കുഞ്ഞ് ചാഞ്ഞുറങ്ങി
രാരീരാരോ രാരീരം രാരോ
രാരീരാരോ രാരീരം രാരാരിരോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts