വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ദലീമ ജോജോ (കെ ജെ രവീണ) |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:01.
വെള്ളാരംകുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ വെള്ളിപ്പൂം കൊലുസ്സിട്ടു പെണ്ണാളും തുള്ളുന്നേ (2) തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ തുള്ളിയോടിയും ചിന്തു പാടിയും തുള്ളിയാടിടാം നമ്മൾക്കാഘോഷം (വെള്ളാരംകുന്നത്ത്...) മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ് കടലോര പൂവലയിൽ കളിയാടും പൂന്തോണി ഇനി നാവിൽ പാട്ടുണ്ട് ദ്രുതതാള ചേലുണ്ട് മണിനാഗം പോലഴകായ് ഉടലാടും ചോടുണ്ട് കളിയാടും പൈങ്കിളിയേ ........കാടില്ലേ ചെത്തുപാട്ടുമായ് ഒത്തു ചേർന്നു നാം നൃത്തമാടിടാം മേളത്തിൽ (വെള്ളാരംകുന്നത്ത്...) ഇനിയൊന്നു ചാഞ്ചാട് കതിരോല ഊഞ്ഞാലിൽ കണിവാഴ തൊങ്ങലുകൾ വരവേൽക്കും താലങ്ങൾ ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ നുര ചിന്നും ചിരിയോടെ നിറയുന്നു തേൻചോല കളിവാക്കിൻ കിങ്ങിണിയോ... ലയമാർന്ന പൂവിനകം ലാവണ്യ തേൻകൂട് പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂമ്പാറ്റേ (വെള്ളാരംകുന്നത്ത്...) |