വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | പി ലീല ,രേണുക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:54.
കഴുത്തില്‍ ചിപ്പിയും കുറത്തിവേഷവും കണ്ടോ ചന്തമുണ്ടോ കഴുത്തില്‍ ചിപ്പിയും കുറത്തിവേഷവും കണ്ടോ തെളിഞ്ഞാല്‍ കഴുത്തുപോമെന്നറിയുന്നുണ്ടോ? എടീ അറിയുന്നുണ്ടോ? (2) അതറിഞ്ഞുതന്നെ വന്നതാണു തെന്മലക്കാരി പറഞ്ഞിടേണ്ടവടമലക്കാര് പതറുകയില്ലാ അമ്മലയരയന്‍ ഇമ്മലേല്‍ വന്നാല്‍ അപ്പോള്‍ വെട്ടുമതല്ലേ ചട്ടം? അങ്ങിനെയായാല്‍ അണ്ണനപായം വന്നീടുമെന്നാണോ ഇങ്ങുവന്നാലെന്നാണോ? നേരു തന്നെ നിന്റെയണ്ണന്‍ പോരുവതില്ല - ഇതു കാരണമല്ലേ ആങു്ഹാ അമ്പടികള്ളീ എന്നെ മിരട്ടാന്‍ വമ്പുകളൊന്നും ചൊല്ലേണ്ട അമ്പോ നിന്റെ കുറുമ്പിച്ചൊന്നതു് വമ്പാണെന്നു നിനയ്ക്കണ്ട കൊമ്പന് നിന്നെ കാണാനെന്നും കൊമ്പുവിളിച്ചു വരുന്നില്ലേ കൊമ്പനു വരുവാന്‍ തടവില്ലാ ആ കൊമ്പനുമേലേയിരിപ്പവനോ? എന്തു വരുതിവന്നാലും ആരു വഴിതടഞ്ഞാലും ഇരുമലര്‍ നാം ഒരു മലരായു് മരുവുമെന്നാളും - കാട്ടില്‍ പുലരുമെന്നാളും |