നിറ സന്ധ്യ നിഴല്‍ സന്ധ്യേ (അകലെ)
This page was generated on May 8, 2024, 7:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഗംഗ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:05.

നിറ സന്ധ്യേ...നിഴല്‍ സന്ധ്യേ...നിലാ സന്ധ്യേ..
പാടുകയോ നീ......
നിറ സന്ധ്യേ...നിഴല്‍ സന്ധ്യേ...നിലാ സന്ധ്യേ..
പാടുകയോ നീ......

പാതി മാഞ്ഞൊരു ഗീതകം
ഈ മഞ്ഞിലെ വെണ്‍പൂവുപോല്‍
വെറുതെ വിരിയും വേനല്‍ പോല്‍
ഒരു മൌനം തിര തല്ലും കടല്‍ പോലെ
കാതരയായ് ഞാന്‍ .......

ഏകതാരകയായി ഞാന്‍
ഈ കാറ്റിലെ ഈറന്‍ തൊടാന്‍
ഇനിയും മനസ്സേ നീ നില്പൂ
ഒരു പാട്ടിന്‍ ചെറുകൂട്ടില്‍ സ്വയം തേടി
തളരുകയോ ഞാന്‍ .....

ദൂരെയാണൊരു സാന്ത്വനം
ഈ നെഞ്ചിലെ തേന്‍ ലില്ലികള്‍
പതിയെ മഴ പോല്‍ പൊഴിയുമ്പോള്‍
നിറ സന്ധ്യേ...നിഴല്‍ സന്ധ്യേ...നിലാ സന്ധ്യേ..
പാടുകയോ നീ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts