മൗനങ്ങള്‍ പോലും (slow)(F) (ആര്‍ദ്രം )
This page was generated on April 28, 2024, 9:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംആര്‍ സോമശേഖരന്‍
ഗാനരചനജോര്‍ജ് തോമസ്‌
ഗായകര്‍എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:40.
 
മൌനങ്ങള്‍ പോലും നാദങ്ങളായ്
മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ്
മൃദുലോലം തളിരോലും വായ് മലരില്‍ തൊട്ട
പൊന്നും തേനും ആദ്യാമൃതായ്
ആലോലാം താലോലം താരാട്ടിന്നീണം
ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ്
ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്

ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു
പൂന്തളിരിനിയും ഉണര്‍ന്നപോലെ
കാതരമാമൊരുള്‍ മിഴിയാലമ്മ
കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ
ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
മൌനങ്ങള്‍ പോലും നാദങ്ങളായ്





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts