വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:36.
കണ്ണെഴുതി തന്നോളാം കയ്യിലൊരുമ്മ തരാം പൊട്ടു കുത്താം കുഞ്ഞാട്ടൻ പൊൻവള തന്നോളാം ചക്കരച്ചി പൂക്കുരുന്നി കുഞ്ഞുമുത്തേ വാ (2) കിളിക്കൊഞ്ചലു താ മണിപ്പുഞ്ചിരി താ എന്റെ കുഞ്ചിയമ്മേ ചാഞ്ച് (2) (കണ്ണെഴുതി...) എട് കുടുക്കേ ചോറും കറികളും കടു വറുക്ക് പാലിൽ പായസം മണി കിലുക്ക് മഞ്ഞപ്പൂക്കളേ മഴ നിറുത്ത് മേയും പൈക്കളേ പട്ടു വിരിച്ചിട്ട് പന്തലുമിട്ടിട്ട് പുത്തരിച്ചോറിങ്ങെടുത്തോളൂ ഇട്ടിരിക്കാനുണ്ട് പൊൻ പലക നിന്നെ തൊട്ടിരിക്കാനുണ്ട് കുഞ്ഞോപ്പ് ഇനി ഇത്തിരി കുഞ്ഞിന് മത്തനും മുത്തനും ചക്കരയുപ്പേരി (2) (കണ്ണെഴുതി..) മിടുമിടുക്കി കാതിൽ കിന്നരം മുടി മിനുക്കാൻ തൈലം വാങ്ങണം കിലുകിലുക്കും താക്കോലെങ്ങു പോയ് പണമെവിടെ മാടൻ കൊണ്ടു പോയി ഉള്ളതു വിറ്റിട്ട് പുള്ളിയുടുപ്പിട്ട് വെള്ളിലത്തൊട്ടിലിലാടാല്ലോ മാനും മൈനയും പിടിച്ചു തരാം ഒരു മാലയും കമ്മലും വാങ്ങിടാം പച്ചതത്തയും മൈനയും കണ്ണു വെച്ചാലെന്റെ മുത്തിനു നാവേറ് (2) (കണ്ണെഴുതി..) |