ശ്രുതിമധുര [ഹാപ്പി] (ആശംസകളോടെ )
This page was generated on July 3, 2022, 2:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനപഴവിള രമേശന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:31.
ശ്രുതിമധുര സ്വരമുതിരു-
മൊരു നിമിഷം ഒരു നിമിഷം
ഹരിതസ്വപ്നലഹരിതന്‍
വരചഷകം വരചഷകം
(ശ്രുതിമധുര...)

രാഗമിവിടെ അലയറ്റൊരു കടലാകുന്നു
നാദമേതോ നിലയറ്റൊരു കയമാകുന്നു
ഈ കടലിന്‍ ദാഹമല്ലോ...
ഈ കയത്തില്‍ മോഹമല്ലോ...
(ശ്രുതിമധുര...)

രാവുമഴയൊരു പൂമഴയായ് കുളിരേകുന്നു
പ്രേമഗാനം നിറമനസ്സിന്‍ നിനവാകുന്നു
ഈ കുളിരില്‍ നാമലിയും...
ഈ നിനവില്‍ നാമൊഴുകും..
(ശ്രുതിമധുര...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts