മൗനത്തിന്‍ ഇടനാഴിയില്‍ (M) (മാളൂട്ടി )
This page was generated on March 28, 2024, 10:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനപഴവിള രമേശന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:27.
മൌനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ
മൌനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം

ഏതോ രാഗ ഗാനം നിന്നില്‍ കൊതി ചേര്‍ക്കും നാളണഞ്ഞു (2)
നീയരുളും സ്നേഹം ഒരു മാന്തളിരായ്‌ എന്നും തഴുകുന്നൂ
നീയെന്നും എന്നുള്ളില്‍ ഈണം പാടും വീണാ
കണ്ണിനു നാണപ്പൂക്കൂട (മൌനത്തിന്‍ ...)

വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിന്‍ നോവറിഞ്ഞു (2)
ഏതിരുളിന്‍ താരം പ്രിയ സാന്ത്വനമായ്‌ എന്നില്‍ തെളിയുന്നു
മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം
നീ വരൂ ഓണ പൂത്തുമ്പി (മൌനത്തിന്‍ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts