ഏതോ ജനുവരി മാസം (പെണ്‍) (ഓർക്കുക വല്ലപ്പോഴും )
This page was generated on April 23, 2024, 10:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2012 10:04:07.

ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ നറുവെൺ‌പൂവായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ
വെറുതെ ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ നിഴൽ‌പോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവാലെയെൻ
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം സ്വയമുരുകുമൊരുയിരിൽ
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം
ഇനിയേതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയായ് നിൻ
മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം
(ഏതോ ജനുവരി...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts