പൂമിഴിയിണകളില്‍ പുഷ്പശരങ്ങള്‍ (സാഹസം )
This page was generated on March 30, 2024, 5:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍വാണി ജയറാം ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 11 2013 04:29:44.

പൂമിഴിയിണകളിൽ പുഷ്പശരങ്ങൾ
ഓ ഓ പുഷ്പശരങ്ങൾ.....
തേൻമൊഴി അലകളിൽ സപ്തസ്വരങ്ങൾ...
ഓ ഓ സപ്തസ്വരങ്ങൾ...
കാൽച്ചിലമ്പണിയുന്ന കാശ്മീരസന്ധ്യകൾ
പൂമഴ പെയ്യുന്ന പൗർണ്ണമി രാവുകൾ
കാവ്യസുന്ദരികൾ...ഞങ്ങൾ ദേവനന്ദിനികൾ...
ഞങ്ങൾ ദേവനന്ദിനികൾ...
(പൂമിഴിയിണകളിൽ....)

ഞങ്ങൾ പകരുന്ന വീഞ്ഞിൽ...ഞങ്ങൾ പടരുന്ന മാറിൽ...
ഞങ്ങൾ പകരുന്ന വീഞ്ഞിൽ...ഞങ്ങൾ പടരുന്ന മാറിൽ...
സംഗീതവും ഉന്മാദവും...
സംഗീതവും ഉന്മാദവും...
മോഹവും ദാഹവും പീലിവിടർത്തുന്ന സ്വപ്നമയൂരം...
മോഹവും ദാഹവും പീലിവിടർത്തുന്ന സ്വപ്നമയൂരം...
(പൂമിഴിയിണകളിൽ....)

ചുണ്ടിൽ വിടരുന്ന പൂവിൽ...ചുംബനമുതിരുന്ന തേനിൽ
ചുണ്ടിൽ വിടരുന്ന പൂവിൽ...ചുംബനമുതിരുന്ന തേനിൽ
താരുണ്യം നീരാടും...
താരുണ്യം നീരാടും...
രാഗവും താളവും പൊൻ‌ചിറകണിയുന്ന സ്വർഗ്ഗമരാളം...
രാഗവും താളവും പൊൻ‌ചിറകണിയുന്ന സ്വർഗ്ഗമരാളം...
(പൂമിഴിയിണകളിൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts