ഉടൽ അതി രമ്യം (ദിവ്യദര്‍ശനം )
This page was generated on May 23, 2024, 4:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനകുഞ്ചൻ നമ്പ്യാര്‍
ഗായകര്‍ശ്രീലത നമ്പൂതിരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീലത നമ്പൂതിരി ,എസ് പി പിള്ള ,പട്ടം സദൻ ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: June 06 2014 04:35:04.
 
ഉടലതിരമ്യമൊരുത്തനു കാല്‍ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം (2)
മറ്റൊരു പുരുഷന്‍ സുന്ദരനെങ്കിലും
ഒറ്റക്കണ്ണനതായതു ദോഷം (2)
ചേര്‍ച്ചകള്‍ പലതുണ്ടൊരുവനു കിഞ്ചിൽ
പൂച്ചക്കണ്ണുണ്ടെന്നൊരു ദോഷം (2)
കാഴ്ചക്കാരു ചിരിച്ചു തുടങ്ങും
ചേര്‍ച്ചയ്ക്കവനും ചിതമല്ലല്ലോ (2)
നല്ലൊരു വിദ്വാനവനുടെ വായില്‍
പല്ലുകളൊന്നും കാണ്മാനില്ല (2)
പലഗുണമുള്ളൊരു പുരുഷനവന്റെ
തലമുടിയൊക്കെ നരച്ചു വെളുത്തു (2)
തിലകക്കുറിയും ചൊടിയും കൊള്ളാം
തലയില്ലവനൊരു രോമവുമില്ല (2)
ക്ഷാത്രമശേഷം വശമൊരു പുരുഷനു
ഗാത്രം കണ്ടാലയ്യോ വികൃതം (2)
സ്ത്രോത്രം ചൊല്ലും വെടിവെച്ചാലൊരു
മാത്രം പോലും കേള്‍പ്പാന്‍ മഹിയാ
വ്യാകരണങ്ങളും വ്യാഖ്യാനങ്ങളും
ആകെ തന്നെ മുഖത്തമൊരുത്തന്‍
വാക്കിനുഫലിതവമുണ്ടവനല്‍പ്പം
കാക്കക്കണ്ണുണ്ടെന്നൊരു ദോഷം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts