തുറുപ്പു ഗുലാൻ (തുറുപ്പു ഗുലാൻ )
This page was generated on April 27, 2024, 10:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനകൈതപ്രം
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2012 05:56:13.

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍...ഹേയ്
തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍....
ഒന്നു വെച്ചാല്‍ രണ്ടു്...ഹേയ് രണ്ടു വെച്ചാല്‍ നാലു്
ഈ തുറുപ്പുഗുലാന്‍ ഇറങ്ങിയെന്നാല്‍
എവനും ചൊല്ലും സുല്ല്....
സുല്ല്....സുല്ല്....
ഒന്നുവെച്ചാല്‍ രണ്ടു്... രണ്ടു വെച്ചാല്‍ നാലു്
ഈ തുറുപ്പുഗുലാന്‍ കൈയ്യാ വെച്ചാല്‍
തൊട്ടതെല്ലാം പൊന്നു്....
ഉടുമ്പിന്റെ കുഞ്ഞുമകന്‍ ആളൊരു കൊലകൊമ്പന്‍
അഴകിയ ആണൊരുത്തന്‍ കളിയറിയണ വമ്പന്‍
അവന്‍ നിന്നേടം ചെന്നേടം
എല്ലാടത്തും രാജയോഗം...

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍...
തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍....

ഒന്നടിച്ചാല്‍ പത്തു്...ഹേയ് പത്തടിച്ചാല്‍ നൂറു്
ആയിരം പേര്‍ ഇടഞ്ഞുവന്നാല്‍ എവനു വെറും പുല്ല്....
ഒന്നടിച്ചാല്‍ പത്തു്...പത്തടിച്ചാല്‍ നൂറു്
കശപിശയ്ക്കു മറുപടിയായ്
ചുവടു വെച്ചു് തല്ല്.....
പലവിധ തരികിടയ്ക്കും മരുന്നറിയണ മല്ലന്‍
കരളിന്റെ കലവറയില്‍ കരുണയുള്ളൊരു വില്ലന്‍
അവന്‍ നിന്നേടം ചെന്നേടം
എല്ലാടത്തും രാജയോഗം...

തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍...
തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍....

കളിയുടെ വിധി പറയും....വിധിയുടെ ഗതി തിരിക്കും
എതിരു നിന്നാല്‍ അടിച്ചിരുത്തണ
അടവുപഠിച്ച മിടുമിടുക്കന്‍....
തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍...
തുറുപ്പു തുറുപ്പു തുറുപ്പുഗുലാന്‍....
തുറുപ്പുഗുലാന്‍.......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts