മാടത്തക്കിളി [M] (വജ്രം )
This page was generated on April 20, 2024, 12:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഔസേപ്പച്ചൻ
ഗാനരചനവൈലോപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:12.


മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം (2)
ചൊല്ലുക പാടത്തെന്തു വിശേഷം
പാടത്തെല്ലാം വിത്തുവിതച്ചു പയ്യെച്ചുണ്ടും കീറിമുളച്ചു
ഒരു മഴകിട്ടാഞ്ഞുഴറും ഞാറിന്‍ ഓമല്‍പ്പീലി കരിഞ്ഞു
പൊന്നോമല്‍പ്പീലി കരിഞ്ഞു
(മാടത്തക്കിളി)

മാടത്തക്കിളി മാടത്തക്കിളി മാനത്തെന്തു വിശേഷം
ചൊല്ലുക മാനത്തെന്തു വിശേഷം
മാനത്തില്‍ ഒരു കാര്‍നിഴലെന്നാല്‍ ഈണത്തില്‍ കാറ്റൂതുന്നു
കാറ്റിന്‍ പിറകേ ചിറകുവിരുത്തി കാര്‍നിരയെത്തി പെയ്താലോ
ആ മഴ പൊത്തി ചുണ്ടുവിരിക്കുകില്‍ ആ മണിഞാറു തഴയ്ക്കൂലോ
(മാടത്തക്കിളി)

മാടത്തക്കിളി മാടത്തക്കിളി മാടത്തില്‍ കഥയെന്തോ
മാടത്തില്‍ കഥയെന്തോ
തെങ്ങിന്‍പോടാമെന്‍ മാടത്തില്‍ ഭംഗിയില്‍ മുട്ടകള്‍ ഞാനിട്ടു
മുട്ടവിരിഞ്ഞാകുഞ്ഞുങ്ങള്‍ക്കിനി വിട്ടൊഴിയാത്ത വിശപ്പല്ലോ
പുല്‍പ്പോന്തുകളേ കൊണ്ടുകൊടുക്കണമപ്പോള്‍ മാനം കനിയാകില്‍
പുല്ലും ഞാറും പുല്‍പ്പോന്തുകളും നെല്ലും നമ്മള്‍ക്കുണ്ടാമോ
(മാടത്തക്കിളി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts