കണ്ണല്ലെ കള്ളൻ (ശോഭരാജ്‌ )
This page was generated on April 16, 2024, 4:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനചെറാമംഗലം
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,Priya (Karpagavally)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:12.

കണ്ണല്ലേ കണ്ണന്‍ കണ്മണിക്കു മന്നന്‍
എന്നില്‍ പടര്‍ന്നു കയറുന്നവന്‍
പിന്നെത്തളര്‍ന്നു മയങ്ങുന്നവന്‍
മാരലീലയില്‍ നീയാളു മന്മഥന്‍

മധുരിതയൌവ്വനവനിയില്‍ വിടര്‍ന്നു
മധുപന്‍ വന്നിതാ
തരളിത ദേഹം തഴുകിയുണര്‍ത്തും
കരളില്‍ ഒന്നു താ
മദരസമോ മനസ്സില്‍ കളമൊഴിയോ വപുസ്സില്‍
കാലതാമസം കൂടാതെ നീ വരൂ

പലവുരുകണ്ടവന്‍ അമരന്‍പൂമദന്‍
അതിലൊരു സ്വര്‍ഗ്ഗം ഇനിയൊരു സ്വര്‍ഗ്ഗം
തീര്‍ക്കാമിന്നു ഞാന്‍
കനിയുക നീ മരന്ദം പൊഴിയുക നീ സുഗന്ധം
കാലതാമസം കൂടാതെ നീ വരൂ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts