ഈറൻ നിലാവേ (ഡോ. പേഷ്യന്റ്)
This page was generated on September 11, 2024, 1:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംബെന്നെറ്റ്‌-വീറ്റ്‌റാഗ്‌
ഗാനരചനജോഫി തരകന്‍
ഗായകര്‍വീറ്റ്‌റാഗ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:10.

ഈറൻനിലാ..വേ ഈ മൗനമെന്തേ
എന്നാത്മഭാവം അറിയുന്നുവോ നീ
അറിയുന്നതെല്ലാം അനുരാഗമല്ലേ
പറയാതിരുന്നാ..ൽ പ്രിയമേറുകില്ലേ
(ഈറൻ നിലാവേ)

കൊഞ്ചിവന്നതെന്നലിൻ
നനവാർന്നവാ..ക്കുകൾ
കുടമുല്ലതൻ കാതിനിന്നും മധുരമല്ലേ
നീലമണിമുകിലിനും
നിളമണിഞ്ഞസാനുവും
പുലരുംവരെ ചേർന്നുറങ്ങാൻ മോഹമില്ലേ
ഈ സ്വപ്നവിധികൾ
ഈ സ്വപ്നവിധികൾ
നമ്മിലെന്നും എത്രകൌതുകം
(ഈറൻ നിലാവേ)

ഈ വഴിയിലെനിക്കാ..യ് നിൻ ജന്മമെന്നും
കുളിരേകിടും കുഞ്ഞു തണലായ് മാറുകില്ലേ
വരമണിഞ്ഞ സൂര്യനും ശാലീനസന്ധ്യയും
പ്രണയാർദ്രമാം ശോണരാഗം ചാർത്തുകില്ലേ
ഈ സ്നേഹശ്രുതികൾ
ഈ സ്നേഹശ്രുതികൾ
നമ്മിലെന്നും എത്രസുന്ദരം
(ഈറൻ നിലാവേ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts