അണ്ണാറക്കണ്ണാ വാ (ഭ്രമരം )
This page was generated on April 23, 2024, 9:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമോഹന്‍ സിതാര
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍മോഹന്‍ ലാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ബേബി നിവേദിത
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 03:26:13.



 
അണ്ണാരക്കണ്ണാവാ പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ
(അണ്ണാറക്കണ്ണാ )
മൂവാണ്ടന്‍മാവേല്‍ വാ വാ
ഒരു പുന്നാരത്തേന്‍കനി താ താ
നങ്ങേലിപ്പശുവിന്റെ പാലു്
ചെല്ലപ്പിഞ്ഞാണത്തില്‍ നിനക്കേകാം

അണ്ണാരക്കണ്ണാവാ പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ
അണ്ണാരക്കണ്ണാവാ ലച്ചു
ചങ്ങാത്തം കൂടാന്‍ വാ

മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു
തൊട്ടാവാടിപ്പെണ്ണേ ഓ..
മുക്കുറ്റിച്ചാന്തിന്റെ കുറിയും വരച്ചു നീ
ഒരു നാള്‍ അരികില്‍ വരാമോ (2)
പൊന്നാതിരതേന്‍ ചന്ദ്രികയില്‍ - നീരാടി
ചിറ്റോളങ്ങള്‍ നെയ്യും പുഴയില്‍
കച്ചോലത്തിന്‍ മണമുള്ളില്‍
ഹൃദയം മറന്നു

(അണ്ണാറക്കണ്ണാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts