കണ്ണാ കാർമുകിൽ (പ്രമുഖന്‍ )
This page was generated on April 28, 2024, 3:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ശ്യാം ധര്‍മന്‍ ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:08.

കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ മഞ്ഞലയെന്‍ മെയ്യാകെ
മാമ്പൂവിന്നമ്പേകും...സുഖമോടെ..ഞാനരുകില്‍..
കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ മഞ്ഞലയെന്‍ മെയ്യാകെ
മാമ്പൂവിന്നമ്പേകും...സുഖമോടെ...
പാലകളില്‍ മുല്ലകളില്‍ പുഞ്ചിരി തുളുമ്പിയില്ലേ
കാറ്റലയോ വന്നുയിരില്‍ വാസന വിളമ്പിയില്ലേ
പാലകളില്‍ മുല്ലകളില്‍ പുഞ്ചിരി തുളുമ്പിയില്ലേ
കാറ്റലയോ വന്നുയിരില്‍ വാസന വിളമ്പിയില്ലേ
കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ മഞ്ഞലയെന്‍ മെയ്യാകേ..
മാമ്പൂവിന്നമ്പേകും..സുഖമോടേ..

നീയെന്നുടെ മഴമേഘം...
നീയെന്നിലെ മഴവില്ല്..
മഴയായ് നീയോ മാറാനുള്ളില്‍ ചേലു്..
ഒരു കുടയായ് നീയോ മുന്നില്‍ മിന്നും ചേലു്
നീയെന്നുടെ മഴമേഘം...
നീയെന്നിലെ മഴവില്ല്...
മഴയുടെ കിങ്ങിണി കിലുകിലെ ചിമ്മിയ പോലെ
മഴമുകിലിനു നീയോ പീലിയണിഞ്ഞതു പോലെ
തേനുള്ള ചുണ്ടോടെ..തേടുന്നു നിന്നെ ഞാന്‍
പെയ്യാമോ നീയെന്നില്‍ തോരാതെ
തേനുള്ള ചുണ്ടോടെ..തേടുന്നു നിന്നെ ഞാന്‍
പെയ്യാമോ നീയെന്നില്‍ തോരാതെ
പെയ്തൊഴിയല്ലേ വേഗം നീ ..
മെയ് കുതിരുന്നേ പൊന്നേ
പെയ്തൊഴിയുമ്പോള്‍ പെണ്ണേ എന്‍
ഉള്ളില്‍ നിറയെ നീരാവി അല്ലേ ..
കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ മഞ്ഞലയെന്‍ മെയ്യാകെ
മാമ്പൂവിന്നമ്പേകും...സുഖമോടെ..(2)

നീയിന്നൊരു പുഴയല്ലേ
നീയിന്നൊരു തിരയല്ലേ
കരയോ കാണാതൊന്നായ് എന്നും നീന്താം
ഒരു മെയ്യായ് മാറാന്‍ ഇന്നോ തമ്മില്‍ ചേരാം
നീയിന്നൊരു തിരയല്ലേ
നീയിന്നൊരു തിരയല്ലേ
കരയുടെ അതിരുകള്‍ അകലേ മറഞ്ഞപോലേ
ഒരു മന്മഥ രതിലയലഹരികളോടെ ചേരാം
താഴ്വാരമായി നീ.. താലങ്ങളേന്തീ നീ
പെണ്ണേ നിന്നെ നാണം മൂടുന്നോ
രാവിന്റെ തീരത്തിന്‍ മാറിന്റെ ഓരത്തോ
ഈണം പോലെ ഓളം മേയുന്നോ..
ഇക്കിളിയോടെ പൂക്കുന്നോ ചന്തമിണങ്ങും നീയോ
കാല്‍ത്തള വീണ്ടും മീട്ടുന്നൂ
ഈറന്‍ കനവില്‍ കല്ലോലമേ നീ....

(..കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ...)(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts