ജീവനില്‍ ജീവന്റെ (കാമുകി )
This page was generated on April 24, 2024, 3:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംപി കെ ശിവദാസ് ,വി കെ ശശിധരൻ
ഗാനരചനഏറ്റുമാനൂര്‍ സോമദാസന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:01.
ജീവനില്‍ - ജീവന്റെ ജീവനില്‍
നിന്നെരിയുന്നു നിന്‍ മിഴികള്‍
നിറദീപങ്ങള്‍ പോലേ (ജീവനില്‍)

നീലരാവിന്‍ നീരാഴികളില്‍
ജ്ഞാനപാത്രവുമായ്
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലേ
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലേ (ജീവനില്‍)

മോഹങ്ങള്‍ മേയും മരീചിയിലെ
മേഘപാളികളില്‍
വാര്‍മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ
വാര്‍മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ (ജീവനില്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts