വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ഇമ്മാനുവൽ ,റിമി ടോമി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:58.
പട്ടുടുത്തു പൊട്ടു തൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ...(പട്ടുടുത്തു...) കാറ്റുപോലെ പാഞ്ഞും കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ ... പട്ടുടുത്തു പൊട്ടു തൊട്ട കുട്ടുവാല്ക്കിളീ...... ചില്ലുമേഘം പെയ്തിറങ്ങിയോ അല്ലിയാമ്പല്‍ പൂത്തുലഞ്ഞുവോ....(ചില്ലുമേഘം...) പൊന്‍ മിഴാവിലെ താളമേളമായ് മുത്തമിട്ട മര്‍മ്മരങ്ങളേ... ഞാനും തെന്നലും...ഞാനും തെന്നലും... കാണാക്കുരുവിയും... മാമ്പൂ പൂക്കൊമ്പില്‍ കൂടു തേടിയോ.... (പട്ടുടുത്തു...) അന്തിമാനം ചെണ്ടുലഞ്ഞുവോ... ചുണ്ടിലേതോ വണ്ടുരുമ്മിയോ....(അന്തിമാനം...) കൈക്കുടന്നയില്‍ കാറ്റൊതുങ്ങിയോ.... കാതിലിന്ദ്രജാലമോതിയോ.... ഞാനും തെന്നലും...ഞാനും തെന്നലും... കാണാക്കുരുവിയും... മാമ്പൂ പൂക്കൊമ്പില്‍ കൂടു തേടിയോ.... (പട്ടുടുത്തു...) |