രാക്കുയില്‍ കൂട്ടുകാരി (അറബിക്കടലൊരു) (സുല്‍ത്താന്‍ )
This page was generated on March 29, 2024, 12:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ കെ ലോഹിതദാസ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ ,എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:53.

അറബികടലൊരു മണവാളൻ ഹോ ഹോ
കരയോ നല്ലൊരു മണവാട്ടി ഹൊ ഹോ
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടിക്കളിയല്ലോ ഹോ ഹോ ഹോ
ഹോ ഹോ ഹോ ഹോ ഹോ

രാക്കുയിൽ കൂട്ടുകാരീ രാവിന്റെ പാട്ടുകാരീ
മനസ്സിന്റെ തംബുരുമീട്ടീ അനുരാഗഗാനം പാടാമോ
ഹോ ഹോ ഹോ ഹോ ഹോ ഹോ
വൈശാഖപാൽനിലാവിൽ വനമുല്ലപൂവിടുമ്പോൾ
മംഗല്യതാലി ചാർത്തീ രാഗാർദ്രഗാനം പാടാം ഞാൻ

ഗായകാ നീയെന്നുള്ളിൽ മധുവൂറും നൊമ്പരം
അഴലിന്റെ കൽപ്പടവിൽ നീ വാടാത്തപൂമരം
അഴകാർന്ന ചന്ദ്രബിംബമേ വരമഞ്ഞളാടുമോ
കസവിന്റെ നൂലുപാകിയ മണിമഞ്ചം നീർത്തുമോ
ഇളമഞ്ഞിൻ കുളിരലയിൽ ഹോ ഹോ ഹോ ഹോ

കരളിന്റെ കൽവിളക്കിൽ നിറദീപമാണു നീ
കനവിന്റെ വൃന്ദാവനിയിൽ മധുശലഭമാണു നീ
ഉടലാകേ പൂത്തുനിൽപ്പൂ നിൻ നിറവാർന്ന യൗവ്വനം
അരയന്നതോണിയേറി വാ പുളകങ്ങൾ പങ്കിടാം
ഉണരൂ എന്നിലലിയൂ നീ ഒഹ്‌ ഹോ ഹോ ഹോ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts