വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ജിക്കി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:04.
കിഴക്കുനിന്നൊരു പെണ്ണുവന്ന് കിനാവുപോലൊരു പെണ്ണുവന്ന് കയറുപിരിക്കണ് കതിരിഴനൂല്ക്കണ് കാണാനെന്തൊരു ശേല് കാണാനെന്തൊരു ശേല് ആ................ തട്ടമുണ്ടോ പെണ്ണിന് തരിവളയുണ്ടോ പെണ്ണിന് ആ.......... തട്ടമില്ല തരിവളയില്ല താലികെട്ടാനാളില്ല കിഴക്കുനിന്നൊരു പെണ്ണുവന്ന് കിനാവുപോലൊരു പെണ്ണുവന്ന് കിഴക്കുനിക്കണ പെണ്ണല്ലേ നിന്ന് കിനാവുകാണണ പെണ്ണല്ലേ താലികെട്ടാനാളൊണ്ട് നിന്നെ തട്ടമിടീക്കാനാളൊണ്ട് ഇത്തറനാളും നീയെന്തേ നൃത്തം വെയ്ക്കാനെത്താഞ്ഞൂ? മുത്തുക്കുടമണി പോരാഞ്ഞോ? മുല്ലപ്പന്തലു പോരാഞ്ഞോ? കിഴക്കുനിന്നൊരു പെണ്ണുവന്ന് കിനാവുപോലൊരു പെണ്ണുവന്ന് പണ്ട്പണ്ടൊരു പെരുമാള്‍- വന്ന് പങ്കുവെച്ചൊരു മലനാട് വിണ്ടുകീറിയ കരളിന്നിഴകള് വീണ്ടുമിണക്കിയ മലനാട് ആ മലനാടിന് മലര്മുറ്റത്തൊരു പൂവിളികേട്ടോ പെണ്ണാളേ കിഴക്കുനിന്നൊരു പെണ്ണുവന്ന് കിനാവ്പോലൊരു പെണ്ണുവന്ന് |