വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,മിസ് കുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:57.
പൂമരക്കൊമ്പത്ത് പൊന്പുലര്കാലത്ത് പൊട്ടിവിടര്‍ന്നെഴും പൂക്കളേ പൊട്ടിവിടര്‍ന്നെഴും പൂക്കളേ ഈമണ്ണില് ഞെട്ടറ്റു വീണുപോയ് ഹാ നിങ്ങള്‍ ഇന്നെനിക്കൊപ്പമായ് തീര്‍ന്നല്ലൊ എന്നുയിര് പോറ്റുവാന്‍ പോന്നല്ലോ പുതുമഞ്ഞില്‍ നീരാടി പുതുമകളില്‍ മിഴിമൂടി പുലര്കാറ്റില് ചാഞ്ചാടി പോന്നു നാം ഉലകിന്റെ മറിമായമറിയാതെയാവിണ്ണില്‍ ഉയരുവാന് കൌതുകമാര്‍ന്നു നാം നിലതെറ്റി വീണുപോയെന്നാലും നിങ്ങളീ നിലയിലും ധന്യരായ് തീരുന്നു ദേവന്റെ പാദത്തില്‍ സേവനം തേടുവാന്‍ ആവിരിമാറത്തും ചേരുന്നു അഴകിന്റെ റാണിമാര്‍ നിങ്ങളാ മൌലിയില് അണയുമ്പോള്‍ ദൂരെയീത്തോഴിതന്‍ അഴലൊന്നു മാറ്റുവാന്‍ വഴിയെന്ന ദേവനോ- ടര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ അര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ |