ആയിരം പൂ വിരിഞ്ഞാല്‍ (M) (ദീപങ്ങള്‍ സാക്ഷി )
This page was generated on May 21, 2024, 10:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഔസേപ്പച്ചൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,നവ്യ നായര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:48.
ആയിരം പൂവിരിഞ്ഞാല്‍ അരവസന്തം
ആത്മസഖീ നീ ചിരിച്ചാല്‍ ആയിരം വസന്തം
കോടി കോടി തുള്ളി വീണു നിറഞ്ഞു നീരാഴീ
എന്‍ പ്രിയാ നിന്‍ ചുണ്ടുകളില്‍ പതഞ്ഞു പാലാഴി (ആയിരം..)

നിത്യ നീലനഭസ്സിലോ നിന്‍ ലോല മിഴിയിലോ ?
ഇന്ദ്രചാപം തൊഴുതുണരും അഴകു ഞാന്‍ കണ്ടു
ഓ.ഓാ..
സ്വര്‍ഗ്ഗഹംസം പറന്നുയരും സ്വാതി ഗീതമോ
നിന്‍ മൊഴിയിലൊഴുകി വരും ധ്വനികള്‍ ഞാന്‍ കേട്ടൂ (ആയിരം..)

രമ്യ രാഗ സരസ്സിലോ നിന്‍ ലാസ്യകലയിലോ ?
പുഷ്പബാണ പുഞ്ചിരിതന്‍ പുളകം ഞാന്‍ കണ്ടു
ഓ.ഓാ..
പ്രാണനാകെ കുളിരണിയും വീണ നാദമോ?
നിന്‍ മനസ്സില്‍ തുളുമ്പി നില്‍കും ജതികള്‍
ഞാന്‍ കേട്ടൂ, പ്രിയ ജതികള്‍ ഞാന്‍ കേട്ടൂ..(ആയിരം..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts